● ചൊവ്വാഴ്ച രാവിലെ ചെർക്കളയിൽ ഖബറടക്കം നടക്കും
കാസർകോട്: (MyKasargodVartha) പൗര പ്രമുഖനും സുന്നി നേതാവും കെഎംസിസി ഭാരവാഹിയുമായ ഹാജി ചെർക്കള മുഹമ്മദ് (66) നിര്യാതനായി. ചെർക്കള മുഹ്‌യിദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡൻ്റ്, സുന്നി മഹല്ല് ഫെഡറേഷൻ കാസർകോട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്, ഗോവ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻ്റ് എന്നീ സുപ്രധാന പദവികൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പരേതനായ തെക്കൻ ഹസൈനാർ ഹാജിയുടെയും ബീഫാത്തിമ്മ ഹജ്ജുമ്മയുടെയും മകനാണ്.
കുടുംബവിവരങ്ങൾ
ബീബി (ബീഫാത്തിമ്മ) ആണ് ഭാര്യ. മക്കൾ: അബ്ദുല്ല (ഷഫീൽ), ഫാസിൽ ഫിറോസ്, ഷാസിൻ ഷാഹിദ്, റിസ്വാന തസ്നീം. മരുമക്കൾ: ഷെറിൻ, ഫസ്ന, ഷെരീഫ് ചിത്താരി. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, ബഷീർ, അഹമ്മദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ആയിശ, ഖദീജ.
ഖബറടക്കം ചൊവ്വാഴ്ച
ജനാസ നിസ്കാരം ചൊവ്വാഴ്ച (ജൂലൈ ഏഴ്) രാവിലെ എട്ട് മണിക്ക് ചെർക്കള മുഹ്‌യിദ്ദീൻ ജമാഅത്ത് പള്ളിയിൽ നടക്കും. തുടർന്ന് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തിൻ്റെ വിയോഗവാർത്തയറിഞ്ഞ് സുന്നി നേതാക്കൾ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഭൗതിക ശരീരം സന്ദർശിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.
പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Haji Cherkala Muhammad (66), a prominent citizen and leader of the Sunni Mahallu Federation and Goa KMCC State Committee, passed away. He was also the president of the Cherkala Muhiyiddeen Jamaath Palli Committee.
#HajiCherkalaMuhammad #KasaragodNews #Obituary #KMCC #KeralaNews #SunniLeader #AparnaNews
