Join Whatsapp Group. Join now!

Honored | മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ആദരിച്ചു

എകെഎം അശ്റഫ് എംഎൽഎ പ്രശസ്തി പത്രം കൈമാറി, Kumbla, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കുമ്പള: (MyKasaragodVartha) ആരിക്കാടി ജനറൽ ജി ബി എൽ പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ആദരിച്ചു. എകെഎം അശ്റഫ് എംഎൽഎ ഷാൾ അണിയിക്കുകയും പ്രശസ്തി പത്രം നൽകുകയും ചെയ്തു.
  
News, Kasargod, Kasaragod-News, Kerala, Kerala-News, Journalist and writer KM Abbas honored.

ആരിക്കാടി സ്വദേശിയായ കെ എം അബ്ബാസ് മാധ്യമ പ്രവർത്തനത്തിലും മലയാള സാഹിത്യത്തിലും അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് എകെഎം അശ്റഫ് പറഞ്ഞു. കുമ്പള പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. അശ്റഫ് കർളെ, ബി എ റഹ്‌മാൻ, പ്രധാനാധ്യാപിക ലീല, നാസർ മൊഗ്രാൽ, നസീമ ഖാലിദ്, കൃഷ്ണകുമാർ പള്ളിയത്ത്, ജമീല സിദ്ദീഖ് സംസാരിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Journalist and writer KM Abbas honored. 

Post a Comment