Join Whatsapp Group. Join now!

KESEF | കെസെഫ് സ്കോലാസ്റ്റിക് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു

ഫെബ്രുവരി 25ന് സമ്മാനിക്കും, KESEF, UAE, ഗൾഫ് വാർത്തകൾ
ദുബൈ: (MyKasargodVartha) യുഎഇയിലെ കാസർകോടൻ കൂട്ടായ്മയായ കെസെഫിലെ അംഗങ്ങളുടെ മക്കൾക്ക് നൽകിവരാറുള്ള വിദ്യാഭ്യാസ സ്കോലാസ്റ്റിക് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 - 23 അധ്യായന വർഷത്തിൽ പത്താം തരം, പ്ലസ് 2 പരീക്ഷ പാസായ മുഴുവൻ കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. kesefuae09(at)gmail(dot)com എന്ന ഇമെയിലിലേക്കോ 0097150 5153060 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലേക്കോ അപേക്ഷ അയക്കാം.
  
News, Kasargod, Kasaragod-News, Gulf, Applications are invited for the KESEF Scholastic Award.
കുട്ടിയുടെ മാർക്ക്‌ ലിസ്റ്റ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), കുട്ടിയുടെ ഒരു ഫോട്ടോ, രക്ഷിതാവിന്റെ പേര്, കെസെഫ്‌ ഐഡി നമ്പർ, ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ എന്നിവ അപേക്ഷയോടൊപ്പം അയക്കണം. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി 15 ആണ്. അവാർഡുകൾ ഫെബ്രുവരി 25ന് വൈകുന്നേരം അഞ്ച് മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന കെസെഫ് ഉത്തരോത്സവം 2024 പരിപാടിയിൽ വെച്ച് നൽകും.

Keywords: News, Kasargod, Kasaragod-News, Gulf, Applications are invited for the KESEF Scholastic Award.

Post a Comment