Join Whatsapp Group. Join now!

Basheer Vellikoth | പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും പ്രസ്താവനകൾ ഫാക്‌ട് ചെകിങിന് വിധേയമാക്കണമെന്ന് ബശീർ വെള്ളിക്കോത്ത്

'ഇല്ലാക്കഥകൾ ചമക്കുന്നു', Basheer Vellikoth, Rajmohan Unnithan, Politics, Election, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
പാണത്തൂർ: (MyKasaragodVartha) നുണ നൂറ്റൊന്നാവർത്തിച്ച് സത്യമാക്കാൻ ഗീബൽസിനെ തോൽപിക്കും വിധം ശ്രമിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്റെയും നരേന്ദ്രമോദിയുടെയും പ്രസ്താവനകളെ ഫാക്ട് ചെക്കിങ്ങിന് വിധേയമാക്കാൻ മാധ്യമങ്ങളിൽ സംവിധാനമുണ്ടാക്കണമെന്ന് കാഞ്ഞങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ കാഞ്ഞങ്ങാട് നിയോജമണ്ഡലം തല പര്യടനം പാണത്തൂരിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
News, News-Malayalam-News, Kerala, Kerala-News, Basheer Vellikoth wants statements of Pinarayi Vijayan and Narendra Modi to be subjected to fact checking.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വോട്ട് രേഖപ്പെടുത്തുകയും അതിനിശിതമായി വിമർശിക്കുകയും ചെയ്ത കോൺഗ്രസും യുഡിഎഫും പൗരത്വ നിയമ ഭേദഗതിയെ എതിർത്തില്ലെന്നും എതിരായി വോട്ട് ചെയ്തില്ലെന്നുമുള്ള നുണ മാസങ്ങളായി ആവർത്തിക്കുകയാണ് പിണറായി. കേരളത്തെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും രാജ്യത്തിന്റെ ഭൂതവർത്തമാനങ്ങളെക്കുറിച്ചും ഇല്ലാക്കഥകൾ ചമക്കുകയാണ് നരേന്ദ്രമോദി. ഈ സാഹചര്യത്തിൽ ജനങ്ങളെ സത്യമറിയിക്കാൻ ഫാക്ട് ചെക്കിങ് പ്രയോജനപ്പെടുമെന്നും ബഷീർ വെള്ളിക്കോത്ത് പറഞ്ഞു.

പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എം ബി ഇബ്രാഹിം അദ്ധ്യക്ഷനായി.രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, പ്രൊഫ. ഖാദർ മാങ്ങാട്, ഹരീഷ് പി നമ്പ്യാർ, ഉമേശൻ, പി വി സുരേഷ്, രാജു കട്ടക്കയം, കൂക്കൾ ബാലകൃഷ്ണൻ, സി കെ റഹ്മത്തുള്ള, ജെയിംസ്‌, എം അബ്ബാസ് പാണത്തൂർ, നാസർ പാണത്തൂർ സംസാരിച്ചു.

Keywords: News, News-Malayalam-News, Kerala, Kerala-News, Basheer Vellikoth wants statements of Pinarayi Vijayan and Narendra Modi to be subjected to fact checking.

Post a Comment