ചെറുപ്രായത്തിൽ തന്നെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഹ്‌മൂദ് കാസർകോട് നഗരത്തിൽ ബ്രാൻഡ് മെൻസ് വസ്ത്രാലയം തുടങ്ങി പച്ച പിടിച്ചിരുന്നു. 'ന്യൂ ജെൻ' മോഡലുകളിലെ വസ്ത്രത്തിന്റെ പുതിയ വിൽപന സംസ്കാരം സമ്മാനിച്ചവരിൽ ഒരാളായിരുന്നു മഹ്‌മൂദ്. തിരക്കിനിടയിലും മൊഗ്രാലിലും, ജില്ലയിലെ വിവിധ ഭാഗങ്ങളിലുമായി വലിയൊരു സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ജീവകാരുണ്യ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മഹ്‌മൂദിന് ചെറുപ്രായത്തിൽ തന്നെ കഴിഞ്ഞിരുന്നു. മരണവാർത്ത അറിഞ്ഞ ഉടനെ ആയിരങ്ങളാണ് രാത്രിയോടെ മൊഗ്രാലിലെ കെ എം ഹൗസിലേക്ക് ഒഴുകിയെത്തിയത്. അത് മഹ്‌മൂദിനോടുള്ള സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും ആഴം എടുത്തുകാട്ടുന്നതായി.
മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് സമീപത്തെ പരേതരായ സൈനുദ്ദീൻ-ആസ്യ ഉമ്മ ദമ്പതികളുടെ മകനാണ് മഹ്‌മൂദ്. മൊഗ്രാൽ ദീനാർ യുവജന സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.
മഞ്ചേശ്വരം സ്വദേശിനി റംലയാണ് ഭാര്യ. മക്കൾ: ജിശാൻ, വാസി (ഇരുവരും വിദ്യാർഥികൾ), ഫാത്വിമ. സഹോദരങ്ങൾ: അബ്ബാസ്, അബ്ദുല്ല, സിദ്ദീഖ്, ഖാലിദ്, ഔഫ്, ഉമ്മു ഹലീമ, റശീദ, ശംസീന. നിര്യാണത്തിൽ ദീനാർ യുവജന സംഘം, മൊഗ്രാൽ സ്പോർട്സ് ക്ലബ്, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.
Keywords: News, Kerala, Kasaragod, Mogral, Obituary, Garment Shop, Malayalam News, Mogral: Saddened by death of young merchant.
< !- START disable copy paste -->