കാസർകോട്: (MyKasargodVartha) സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ മാതൃകയായി. പാക്കേരയിലെ മുനവർ ഷംലാസ് ആണ് മാതൃക കാട്ടിയത്. ഡിവൈഎഫ്ഐ പാലക്കുന്ന് മേഖല കമ്മിറ്റിയുടെ സഹായത്തോടെയാണ് ഉടമസ്ഥയെ കണ്ടെത്തി പണം തിരിച്ചേൽപ്പിച്ചത്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ജാഷിർ പാലക്കുന്ന്, സഞ്ജിത്ത് ആറാട്ടുകടവ്, അഷ്റഫ് പാക്കേര എന്നിവർ ഉടമസ്ഥനെ കണ്ടെത്താനും പണം തിരികെ നൽകാനും നേതൃത്വം നൽകി.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ജാഷിർ പാലക്കുന്ന്, സഞ്ജിത്ത് ആറാട്ടുകടവ്, അഷ്റഫ് പാക്കേര എന്നിവർ ഉടമസ്ഥനെ കണ്ടെത്താനും പണം തിരികെ നൽകാനും നേതൃത്വം നൽകി.
Keywords: News, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, DYFI activist returns lost cash to owner.