ജില്ലാ തല ഉദ്ഘാടനം നീലേശ്വരം ഇലക്ട്രിക് സെക്ഷന് കീഴില്‍ സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗവും കെ.സി.സി.എല്‍ ഡയറക്ടറുമായ എം.ലോഹിതാക്ഷന്‍ നിര്‍വഹിച്ചു. സീ നെറ്റ് ചാനല്‍ ചെയര്‍മാന്‍ പി.ആര്‍ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി. രാജീവന്‍ സ്വാഗതവും പി.യു മണിക്കുട്ടന്‍ നന്ദിയും പറഞ്ഞു. കരിദിന ബാനര്‍ ഉയര്‍ത്തി പ്രകടനമായാണ് അംഗങ്ങള്‍ എത്തിയത്. ബാനര്‍ സ്ഥാപിച്ച ശേഷം എ.ഇ സുരേഷ് കുമാര്‍ എസിന് നിവേദനം കൈമാറി.
ഒരു പോസ്റ്റില്‍ ഒന്നിലധികം കേബിളുകള്‍ കടന്നുപോകുന്നതിന് അധിക വാടക ഈടാക്കാനുള്ള കെ.എസ്.ഇ.ബി.എല്‍ നിര്‍ദേശം ഒഴിവാക്കുക, കേന്ദ്ര ഗവണ്‍മെന്റ് റൈറ്റ് ഓഫ് വേ പ്രകാരം ഈടാക്കാവുന്ന 100 രൂപയായി വാടക നിജപ്പെടുത്തുക, ചെറുകിട തൊഴില്‍ സ്വയംതൊഴില്‍ മേഖലയെ ദ്രോഹിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് പിന്‍മാറുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം.
കാസര്‍കോട് ജില്ലാ സെക്ഷന്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര, ഭീമനടി സെക്ഷനില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി ഹരീഷ്. പി. നായര്‍, പിലിക്കോട് സെക്ഷനില്‍ ജില്ലാ ട്രഷറര്‍ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി ആദ്യവാരത്തില്‍ തുടര്‍ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, COA observed black day.