നീലേശ്വരം എൻ.എം.സി.എന്നിലെ മജീഷ് - ഷൈജു ടീം ചാമ്പ്യൻമാരായി. കാഞ്ഞങ്ങാട് ആഷിതിലെ വിനോദ് - പ്രവീൺ ടീമാണ് റണ്ണറപ്പ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഷട്ടിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. സി.ഒ.എ. ജില്ലാ പ്രസിഡണ്ട് ഷുക്കൂർ കോളിക്കര അദ്ധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ എം.ലോഹിതാക്ഷൻ, സി.സി.എൻ ചെയർമാൻ കെ. പ്രദീപ്കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജീവൻ കരിങ്ങാട്ട്, കൺവീനർ മനോജ്കുമാർ എന്നിവർ സംസാരിച്ചു. സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി.നായർ സ്വാഗതവും മേഖല സെക്രട്ടറി സൂനിൽകുമാർ നന്ദിയും പറഞ്ഞു. ഷട്ടിൽ ടൂർണമെൻ്റ് വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഫെബ്രുവരി 13 ന് നീലേശ്വരം ബേക്കൽ കബ്ബിൽ നടക്കുന്ന സി.ഒ.എ. പതിനാലാമത് ജില്ലാ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും. സി.ഒ.എ. സംസ്ഥാന സമ്മേളനം മാർച്ച് രണ്ട് മുതൽ കോഴിക്കോട് നടക്കും.
Keywords: News, COA, ,Sports, Malayalam News, Kasaragod, Nileshwaram, Kanhangad, COA Kasaragod District Conference: Shuttle Tournament conducted