തികച്ചും സൗജന്യമായിട്ടാണ് ശൗചാലയം പ്രവര്‍ത്തിക്കുക. ശുചിമുറി ഉപയോഗിച്ചതിനുശേഷം സംഭാവന നല്‍കുന്നവര്‍ക്കായി ശൗചാലയത്തിന് സമീപം ഭണ്ഡാരപെട്ടി സ്ഥാപിച്ചിട്ടുണ്ട്. ശൗചാലയ നടത്തിപ്പിന്റെ മുഴുവന്‍ ചെലവും സേവാഭാരതി വഹിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമ്പളയിലെ ബസ് സ്റ്റാന്‍ഡ് പൊളിച്ചുമാറ്റിയതിനുശേഷം ശൗചാലയത്തിന്റെ അഭാവം ടൗണില്‍ എത്തുന്നവരെയും വിദ്യാര്‍ഥികളെയും വ്യാപാരികളെയും ഏറെ ദുരിതത്തിലാക്കിയിരുന്നു. ശൗചാലയത്തിനായി നാളിതുവരെ മുറവിളി തുടര്‍ന്നിരുന്നു. എന്നാല്‍ ഇതിനായുള്ള സ്ഥലം കണ്ടെത്താന്‍ പഞ്ചായത് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഈയൊരു വലിയ വിഷയത്തിലാണ് ഇപ്പോള്‍ സേവാഭാരതി പരിഹാരം കാണാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. എല്ലാവിധ സജീകരണങ്ങളോടുകൂടി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പത്തോളം റൂമുകള്‍ ശൗചാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനം കുമ്പളയിലെ മാളിക ഡോക്ടര്‍ ശ്രീ സര്‍വ്വേശ്വര ഭട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ആര്‍ എസ് എസ്- സേവാഭാരതി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Seva Bharati, Opened, Toilet, Kumbla, Town, Students, Merchants, Help, RSS, Bus Stand, Women, Seva Bharati opened toilet in Kumbla town.