സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സുന്നി സ്ഥാപനങ്ങള്‍ സാധിച്ചെടുത്തത് വലിയ വിപ്ലവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഅദിയ്യയും മര്‍കസും മഅ്ദിനും സിറാജുല്‍ ഹുദയും മുഹിമ്മാത്തുമെല്ലാം ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്തിനാകമാനം വിദ്യയുടെ പുതുവെളിച്ചം തീര്‍ക്കുകയായിരുന്നു.
അഞ്ഞൂറിലേറെ വലിയ വിദ്യാഭ്യാസ കോംപ്ലക്‌സുകളാണ് ശൈഖുനാ കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാന നേതൃത്വത്തിനു കീഴില്‍ മാത്രം ഇന്നു വളര്‍ന്നു വികസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത സെക്രടറി പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅ്ദി ചേരൂര്‍, സയ്യിദ് ഇബ്രാഹീം ഹാദി ചൂരി, സയ്യിദ് കെ പി എസ് ബേക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ പഞ്ഞിപ്പാറ, നൂര്‍ മുഹമ്മദ് ഹാജി ഖ്വതര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, സി പി അബ്ദുല്ല ഹാജി ചെരുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മഅ്ദനി സ്വഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖ്വാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.
Keywords: Qaleel Thangal inaugurated the renovated Sunni Center Masjid, Kasaragod, News, Inauguration, Masjid, Education, Religion, Devotees, Samastha, Kerala News.