നീലേശ്വരം: (MyKasargodVartha) ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് നീലേശ്വരം നഗരസഭാ പരിധിയിലെ വിഷയങ്ങള്‍ സര്‍വകക്ഷി പ്രതിനിധി സംഘം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ശ്രദ്ധയില്‍പെടുത്തി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് നീലേശ്വരം മാര്‍കറ്റ് ജംഗ്ഷനില്‍ നിര്‍ദേശിക്കപ്പെട്ട എം ബാങ്ക്ഡ് രീതിയിലുള്ള മേല്‍പാലത്തിന് പകരം എലവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ നീലേശ്വരം പാലം പൊളിച്ച് മാറ്റി പകരം പുതിയ പാലം നിര്‍മിക്കണമെന്നുമുള്ള ആവശ്യമാണ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്.
മുന്‍ ലോകസഭ അംഗം പി കരുണാകരന്‍, പാര്‍ലമെന്റ് അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹീം, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷന്‍ കെ പി രവീന്ദ്രന്‍, സി പി എം നേതാവ് എം രാജന്‍, ബി ജെ പി നേതാവ് പി യു വിജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.
നീലേശ്വരം പഴയ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുമെന്നും എലവേറ്റഡ് ബ്രിഡ്ജിന്റെ സാധ്യത പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മന്ത്രി സംഘത്തിന് ഉറപ്പ് നല്‍കി.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Nileshwar National Highway, NH Development, Party Group, Submitted, Petition, Transport Minister, Nitin Gadkari, Central Minister, Nileshwar National Highway Development; All-party group submitted petition to Transport Minister Nitin Gadkari.