Join Whatsapp Group. Join now!

തളങ്കര പള്ളിക്കാൽ മദ്രസ ഇനി സ്മാർട്ട്; കൗൺസിലർ കെഎം ഹനീഫ് ഉദ്ഘാടനം ചെയ്തു

തളങ്കര മദ്രസയിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

● മദ്രസ കമ്മിറ്റി പ്രസിഡന്റ് അബ്ദുസത്താർ ഹാജി അധ്യക്ഷത വഹിച്ചു. 

● സമസ്ത മുഫത്തിശ് ഹംസ ഫൈസി മുഖ്യപ്രഭാഷണം നടത്തി. 

● ഇ-ലേണിംഗ് സാധ്യതകളെക്കുറിച്ച് ഹാഫിള് ഹിഷാം വിശദീകരിച്ചു.

തളങ്കര: (MyKasargodVartha) പള്ളിക്കാൽ കണ്ടത്തിലെ മുഹിയുദ്ദീൻ സെക്കൻഡറി മദ്രസയുടെ സ്മാർട്ട് ക്ലാസ് റൂം നഗരസഭാ കൗൺസിലർ കെ.എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡന്റ് അബ്ദുസത്താർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത മുഫത്തിശ് ഹംസ ഫൈസി ചെമ്പ്രശ്ശേരി മുഖ്യപ്രഭാഷണം നടത്തി. 

Pallikkal Madrasa in Thalangara Becomes Smart; Inaugurated by Councillor KM Haneef

സമസ്ത ഇ-ലേണിംഗ് വിഷയത്തെക്കുറിച്ച് ഹാഫിള് ഹിഷാം തളങ്കര വിശദീകരിച്ചു. അസൈനാർ ഹാജി തളങ്കര, അഡ്വക്കേറ്റ് വി.എം. മുനീർ, അബ്ദുറഹ്‌മാൻ ബാങ്കോട്, വെൽക്കം മുഹമ്മദ് ഹാജി, അബൂബക്കർ സിയാദ്, ആസിഫ് കുണ്ടുവളപ്പ്, സ്വാദിഖ് സിറ്റി ബാഗ്, മുജീബ് പള്ളിക്കാൽ, അമാൻ അങ്കാർ, നാസർ കൊറക്കോട്, ഇക്ബാൽ എൻ.എ., അഷ്റഫ് അസ്നവി, മുഹമ്മദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: The smart classroom at Muhiyuddeen Secondary Madrasa in Pallikkal, Thalangara, was inaugurated by Municipal Councillor KM Haneef. The event was presided over by Madrasa Committee President Abdussathar Haji, and Samastha Mufattish Hamza Faizi Chembrasseri delivered the keynote address. The possibilities of Samastha e-learning were explained by Hafiz Hisham Thalangara.

Keyword: Thalangara news, Kasargod news, Smart classroom inauguration, Madrasa education Kerala, Muslim education news, KM Haneef inauguration, Samastha e-learning, Educational technology news

#SmartClassroom, #Thalangara, #Kasargod, #KeralaEducation, #MuslimEducation, #eLearning

Post a Comment