Join Whatsapp Group. Join now!

Quiz | കേരള ഗവ. മെഡികൽ ഓഫീസേഴ്സ് അസോസിയേഷൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

ജില്ലാ പ്രസിഡന്റ് ഡോ. ഡി ജി രമേശ് ഉദ്‌ഘാടനം നിർവഹിച്ചു Kerala Govt Medical Officers Association, Quiz, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (MyKasargodVartha) കേരള ഗവ. മെഡികൽ ഓഫീസേഴ്സ് അസോസിയേഷൻ ആറാം വർഷവും 'അമൃതകിരണം മെഡി ഐ ക്യു' ക്വിസ് മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കെ ജി എം ഒ എ ഹൗസിൽ നടന്ന ജില്ലാതല ക്വിസ് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഡോ. ഡി ജി രമേശ് നിർവഹിച്ചു. അമൃതകിരണം ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജോൺ ജോൺ സ്വഗതം പറഞ്ഞു. ഡോ. ഹസീന സംസാരിച്ചു. സെക്രടറി ഡോ. ഷിൻസി വി കെ നന്ദി പറഞ്ഞു.
 



ഡോ. ബിപിൻ കെ നായർ, ഡോ. രാജു മാത്യു എന്നിവർ മത്സരം നിയന്ത്രിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം പി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. വിജയികൾ - ഒന്നാം സ്ഥാനം: അനന്യ വി. എസ്, യദുദേവ് എം (ജിഎച്എസ് മുന്നാട്), രണ്ടാം സ്ഥാനം ശ്രീനന്ദ് ടി എസ്, അർപ്പിത് എം ദിലീപ് (ജിഎച്എച്എസ് ഉദിനൂർ), മൂന്നാം സ്ഥാനം കൃഷ്ണജ എം, അദ്വൈത് പി കെ (ജിഎച്എച്എസ് കുണ്ടംകുഴി). വിജയികൾ ഇടുക്കി മൂന്നാറിൽ വെച്ച് ജനുവരിയിൽ നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ക്വിസ് മൽസരത്തിൽ പങ്കെടുക്കും.


Keywords: News,News-Malayalam,kasaragod,Kasaragod-News,Kerala, Kerala Govt Medical Officers Association, Quiz, Malayalam News, Kerala Govt Medical Officers Association organized quiz competition

Post a Comment