ടൗൺ സിഐ അജിത്ത് കുമാർ മുഖ്യാതിഥിയായി. സ്കൗട്ട് ആൻ്റ് ഗൈഡൻസ് റേഞ്ചർ കമ്മീഷണർ പിടി ഉഷ ടീച്ചർ അതിഥിയായും പങ്കെടുത്തു. പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് പഠിപ്പിച്ച അദ്ധ്യാപകരായ ഗീതാ തോപ്പിൽ, ബോബി ബിനോദ്, സീന സുശീൽ, സിന്ധു സി, നൗഷാദ്, മണികുട്ടൻ, ദീപ കെ, രത്നാകരൻ മല്ല മൂല, അനിത ബി തുടങ്ങിയവരും സംബന്ധിച്ചു. ഇവർക്ക് ആദരവും കൈമാറി.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ആഷിഫ് മാർക്കറ്റ്, റഷീദ് തുരുത്തി, വിനേഷ് കുമ്പള, ഇർഫാൻ പാലക്കുന്ന്, ലത്വീഫ് ബംബ്രാണ, എം എസ് മൊയ്തീൻകുഞ്ഞ് കട്ടക്കാൽ, അബ്ദുൽ ഹക്കീം, ഷാഹിറ സമീർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
Keywords: News, Kerala, Kasaragod, Get Together, Malayalam News, GHSS, Conference Hall, Inauguration, Get together of first plus two batch of Kasaragod GHSS concluded.