കാഞ്ഞങ്ങാട്: (MyKasargodVartha) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ 200 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് ഹോസ്ദുർഗ് ജനമൈത്രി പൊലീസ്. ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 200-ാം ബോധവൽക്കരണ ക്ലാസ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപൾ സിവി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേശൻ കാനം വിഷയാവതരണം നടത്തി. സബ് ഇൻസ്‌പെക്ടർ കെപി സതീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ടിവി പ്രമോദ്, കെ രഞ്ജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് പി എം ബാബു, സ്റ്റാഫ് സെക്രടറി കെവി സജീവൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഒരു വർഷമായി സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളുടെയും യുവജന ക്ലബുകളുടെയും കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തി വരുന്നത്.
ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെയും നേതൃത്വത്തിൽ ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാർ ഉൾപ്പെടെ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബോധവൽക്കരണ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
Keywords: News, Malayalam News, Awareness Class, Police, Kasaragod News, Police started 200 awareness classes against drug addiction.< !- START disable copy paste -->
Awareness Class | ലഹരിക്കെതിരെ ഹോസ്ദുർഗ് ജനമൈത്രി പൊലീസ് ഇതുവരെ സംഘടിപ്പിച്ചത് 200 ബോധവൽക്കരണ ക്ലാസുകൾ
ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു
News, Malayalam News, Awareness Class, Police, Kasaragod News