'മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' പുസ്തകം കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. മുസ്ത്വഫക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായി. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. ടി ഉബൈദ് ഫൗൻഡേഷന്‍ ജെനറല്‍ സെക്രടറി ടി എ ശാഫി സ്വാഗതം പറഞ്ഞു.
പ്രൊഫ. സി എച് അഹ്‌മദ് ഹുസൈന്‍, അത്വീഖ് റഹ്‌മാൻ ഫൈസി, മുജീബ് അഹ്‌മദ്, ഡോ. സുഹ്‌റ, അബു ത്വാഈ, സുബൈദ ടീചര്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഹമീദ് കോളിയടുക്കം, സി ഐ മുഹമ്മദ് കുഞ്ഞി, അത്വീഖ് റഹ്‌മാൻ ബേവിഞ്ച എന്നിവർ സംസാരിച്ചു. പ്രൊഫ. ബി എഫ് മുഹമ്മദ് അബ്ദുർ റഹ്‌മാൻ, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ എന്നിവര്‍ തങ്ങളുടെ രചനാനുഭവങ്ങള്‍ വിവരിച്ചു. ഡോ. അബ്ദുസ്സലാം കൊടുവള്ളി നന്ദി പറഞ്ഞു.
Keywords: Moyinkutti, Book, Released, Kasaragod, Library, N A Nellikkun, 'Moyinkutty Vaidyarude Kavya Prapancham' book released< !- START disable copy paste -->