Join Whatsapp Group. Join now!

Book released | മൊയ്തീന്‍ അംഗഡിമൊഗറിന്റെ 'കെയ്‌റോ ഡയറി' പ്രകാശനം ചെയ്തു; സാംസ്‌കാരിക കേരളത്തിനൊപ്പം കാസര്‍കോടും തോളോട് തോള്‍ ചേര്‍ന്ന് കുതിക്കണമെന്ന് അശോകന്‍ ചരുവില്‍

ചരിത്രകാരന്‍ സി ബാലന്‍ ഏറ്റുവാങ്ങി Book released, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസര്‍കോട്: (MyKasargodVartha) മൊയ്തീന്‍ അംഗഡിമൊഗറിന്റെ പുതിയ പുസ്തകം 'കെയ്‌റോ ഡയറി' കേരള സാഹിത്യ അകാഡമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്തു. ചരിത്രകാരന്‍ സി ബാലന്‍ ഏറ്റുവാങ്ങി.
            
Moideen Angadimogar, Cairo Diary

സാംസ്‌കാരിക കേരളത്തിനൊപ്പം കാസര്‍കോടും തോളോട് തോള്‍ ചേര്‍ന്ന് കുതിക്കണമെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. വൈവിധ്യങ്ങളുടെ നാടായ കാസര്‍കോടിന്റെ തനത് കലകള്‍ അതേപോലെ ഇവിടെ കാത്തുസൂക്ഷിക്കപ്പെടണം. സപ്ത ഭാഷകളിലും കൃതികളുണ്ടാകണം. വ്യത്യസ്ത സാഹചര്യങ്ങളില്‍ മൊയ്തീന്‍ കണ്ടുമുട്ടിയ ഏതാനും മനുഷ്യരുടെ ജീവിത ചിത്രങ്ങളാണ് കെയ്‌റോ ഡയറിയിലെ ഉള്ളടക്കമെന്നും അദ്ദേഹം ആവിഷ്‌കരിച്ച ഭാഷയും ആഖ്യാനരീതിയും മികച്ചതാണെന്നും അശോകന്‍ ചരുവില്‍ കൂട്ടിച്ചേര്‍ത്തു.
           
Moideen Angadimogar, Cairo Diary

വിദ്യാനഗര്‍ കോലായ് ലൈബ്രറി ഹോളില്‍ നടന്ന ചടങ്ങില്‍ ടി എ ശാഫി അധ്യക്ഷനായി. സ്‌കാനിയ ബെദിര പുസ്തകം പരിചയപ്പെടുത്തി. നാസര്‍ ചെര്‍ക്കളം, നാരായണന്‍ പെരിയ, രാധാകൃഷണന്‍ പെരുമ്പള, സി എല്‍ ഹമീദ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഗിരിധര്‍ രാഘവന്‍, കെ എച് മുഹമ്മദ്, ഹസൈനാര്‍ തോട്ടും ഭാഗം എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍ അംഗഡിമൊഗര്‍ നന്ദി പറഞ്ഞു.

Keywords: Book released, Malayalam News, Kerala News, Kasaragod News, Cairo Diary, Moideen Angadimogar's 'Cairo Diary' released.
< !- START disable copy paste -->

Post a Comment