കാസർകോട്: (MyKasargodVartha) റെയിൽവേ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പ്രായമായവരുടെയും പ്രയാസങ്ങൾ കണക്കിലെടുത്ത് എ വിമൻസ് അസോസിയേഷൻ ഓഫ് കാസർകോട് ഫോർ എംപവർമെന്റ് (അവേക്) കാസർകോട് റെയിൽവേ സ്റ്റേഷന് വീൽ ചെയർ നൽകി.
ചടങ്ങിൽ പ്രസിഡന്റ് ഹലീമ മുളിയാർ അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ മാസ്റ്റർമാരായ അർജുൻ പ്രസാദ്, പി കെ പ്രശാന്ത്, അവേക് ജെനറൽ സെക്രടറി ശറഫുന്നിസ ശാഫി, ട്രഷറർ മറിയം സ്വലാഹുദ്ദീൻ, ആർ പി എഫ് എ എസ് ഐ എം പി അജിത്ത് കുംറ, ആർ പി എഫ് സി ഹെഡ് കോൺസ്റ്റബിൾ രാജീവൻ എന്നിവർ സംസാരിച്ചു.
Keywords: News, Malayalam-News, Kasargod, Kasaragod-News, Railway, railway station, Awake handed over wheelchair to Kasaragod railway station