സംസ്ഥാന എക്സിക്യൂടീവ് അംഗം ഹരീഷ് പാലക്കുന്ന്, ജില്ലാ പ്രസിഡണ്ട് കെസി അബ്രഹാം, സെക്രടറി സുഗുണൻ ഇരിയ, വിവി വേണു, ഗോവിന്ദൻ ചെങ്കരൻകാട്, വിജയൻ ശ്രിങ്കാർ, ദിനേശ് ഇൻസൈറ്റ്, സുകു സ്മാർട് എന്നിവർ ആശംസ അറിയിച്ചു. വെസ്റ്റ് യൂണിറ്റ് സെക്രടറി വസന്ത കേമനയുടെ ഭക്തിസാന്ദ്രമായ പ്രാർഥന ഗീതത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് മേഖലാ സെക്രടറി എം ചന്ദ്രശേഖര സ്വാഗതവും മേഖല ട്രഷറർ രേഖ നന്ദിയും പറഞ്ഞു.
തുടർന്ന് ഉച്ചയ്ക്കുശേഷം മേഖലാ പ്രസിഡൻറ് വാസുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് കെസി അബ്രഹാം ഉദ്ഘാടനം ചെയ്തു. സെക്രടറി സുഗുണൻ ഇരിയ സംഘടനാ റിപോർട്ട് അവതരിപ്പിച്ചു. പ്രശാന്ത് തൈക്കടപ്പുറം, സഞ്ജീവ റായി, പിടി സുനിൽകുമാർ, മൈന്ദപ്പണ്ണ എന്നിവർ ആശംസ അറിയിച്ചു. മേഖലാ സെക്രടറി എം ചന്ദ്രശേഖര വാർഷിക റിപോർടും ട്രഷറർ രേഖ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ (2023-24) വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എ വാസു, വൈസ് പ്രസിഡണ്ട് പ്രമോദ് ഐ ഫോക്കസ്, സെക്രടറി രേഖ, ജോയിൻ സെക്രടറി മനോജ് കുമാർ എല്ലോറ, ട്രഷറർ വാമൻ കുമാർ, പിആർഒ എം ചന്ദ്രശേഖര എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ കമിറ്റി
അംഗങ്ങളായി സുകു സ്മാർട്, രതീഷ് രാമു, ദിനേശ് ഇൻസൈറ്റ്, വിഎൻ രാജേന്ദ്രൻ, പിടി സുനിൽകുമാർ, ബിജെ സുരേഷ്,സണ്ണി ജേകബ് എന്നിവരെ തെരഞ്ഞെടുത്തു. മൊത്തം 24 അംഗങ്ങളുള്ള കമിറ്റിയെ രൂപീകരിച്ചു.
മുള്ളേരിയ യൂണിറ്റ് പ്രസിഡണ്ട് സരിത, വിദ്യാനഗർ യൂണിറ്റ് പ്രസിഡണ്ട് പ്രശാന്ത്, ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ബിജെ സുരേഷ്, വെസ്റ്റ് യൂണിറ്റ് പ്രസിഡൻറ് രതീഷ് രാമു എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസ അറിയിച്ചു. യോഗത്തിൽ മേഖല വൈസ് പ്രസിഡണ്ട് മനിഷ് അനുശോചനം അറിയിച്ചു. മേഖല വൈസ് പ്രസിഡണ്ട് നിയാസ് സ്വാഗതവും പ്രമോദ് ഐഫോക്കസ് നന്ദിയും പറഞ്ഞു.
മലയോര പ്രദേശങ്ങളിൽ കൃഷിയിടത്തിലേക്ക് വരുന്ന വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ വനപാലകർക്ക് നിവേദനം നൽകുവാനും തലപ്പാടി മുതൽ ചെങ്കള വരെയുള്ള എൻഎച് 66 ദേശീയപാത വികസനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും ദേശീയപാത വികസനത്തിനോടുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും ഓൺലൈൻ സെന്ററിലും അക്ഷയ കേന്ദ്രങ്ങളിലും തുച്ഛമായ തുകയ്ക്ക് നിലവാരം ഗുണനിലവാരം ഇല്ലാത്ത ഫോടോ പ്രിൻറ് ചെയ്ത് കൊടുക്കുന്നത് നിർത്തലകണമെന്നും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
Keywords: News, Malayalam News, Kasaragod News, Kerala, Conference, Photographers Association, The Photographers Association Kasaragod regional conference concluded.