കാസര്‍കോട് ജില്ലാ തനിമ കലാ സാഹിത്യ വേദി ഞായറാഴ്ച സായാഹ്നത്തില്‍ കാസര്‍കോട് ഡയലോഗ് സെന്ററില്‍ നടത്തിയ ഇശല്‍ തനിമ വായ്പാട്ട് സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു വി എം മുനീര്‍. തനിമ കലാ സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് അബൂ ത്വാഇ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പട്ടുറുമാല്‍ താരം ഫാത്വിമത് ശംല മുഖ്യാതിഥിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകര്‍ മാപ്പിള പാട്ടിന്റെ പഴയ ഇശലുകള്‍ നിറഞ്ഞ സദസിനു മുമ്പില്‍ ആലപിച്ചു. മാപ്പിളപ്പാട്ടിന്റെ മഹാരഥന്മാരായ ഖാസി മുഹമ്മദ്, ബാലാമുബ്‌നു ഫഖീഹ്, നടുത്തോപ്പില്‍ അബ്ദുല്ല, അഹ്മദ് ഇസ്മാഈല്‍ സാഹിബ്, എ കെ അബ്ദുല്‍ ഖാദര്‍, പള്ളിക്കര അഹ്മദ്, കെ ജി സത്താര്‍, പി ടി അബ്ദുര്‍ റഹ്മാന്‍, ഒ എം കരുവാരക്കുണ്ട് തുടങ്ങിയവരുടെ ഈരടികള്‍ ഫാത്വിമത് ശംല, അന്‍വര്‍ ടി കെ മൊഗ്രാല്‍, കെ കെ നൂഹ് മൊഗ്രാല്‍, എന്‍ കെ പി ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍, ആഇശത് ശഹ്നാസ് നീര്‍ച്ചാല്‍, അബ്ദുര്‍ റഹ്മാന്‍ ചെമ്പരിക്ക, സൈനബ് മറിയം ചെമ്പരിക്ക, അബ്ദു കാവുഗോളി, സൈനബ് അന്‍ശാന ചേരങ്കൈ, കെ എച് മുഹമ്മദ്, കബീര്‍ തെരുവത്ത് തുടങ്ങിയവര്‍ ആലപിച്ചു.
ഡോ. എ എ അബ്ദുല്‍ സത്താര്‍ ആമുഖ ഭാഷണം നടത്തി. അശ്‌റഫ് അലി ചേരങ്കൈ സ്വാഗതവും ബി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords: Mappilapattu, Thanima Kala Sahitya Vedi, Malayalam News, Kerala News, Kasaragod News, Mappilapattu sung in Thanima Kala Sahitya Vedi programme.
< !- START disable copy paste -->