കാഞ്ഞങ്ങാട്: (MyKasargodVartha) സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ ശരീഅത് കോളജ് പ്രിൻസിപലുമായ മാണിക്കോത്ത് എപി അബ്ദുല്ല മുസ്‌ലിയാരെ സൗത് ചിത്താരി എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ ജന്മനാട് ആദരിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ അനുമോദന സമർപ്പണം നടത്തി.
സൗത് ചിത്താരി എസ് വൈ എസ് സാന്ത്വനം ചെയർമാൻ രിഫാഈ അബ്ദുൽ ഖാദിർ ഹാജിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി അനുമോദന പ്രസംഗം നടത്തി.
കെപി ഹുസൈൻ സഅദി കെസി റോഡ്, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജഅ്ഫർ സ്വാദിഖ് മാണിക്കോത്ത്, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, ഇസ്മാഈൽ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിത്താരി, ചിത്താരി അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി വൺഫോർ, അബുല്ല സഅദി ചിയ്യൂർ, ശരീഫ് സഅദി മാവിലാടം, സിഎച്ച് അബ്ദുല്ല ഹാജി അബുദബി, സതാർ പഴയ കടപ്പുറം, ഹമീദ് മൗലവി കൊളവയൽ, റഊഫ് മാണിക്കോത്ത്, ഹംസ ഖാജ, നബീൽ ബടക്കൻ, അൻസാരി മാട്ടുമ്മൽ, ത്വയ്യിബ് കൂളിക്കാട്, അക്ബർ ചിത്താരി, റശീദ് കുളിക്കാട് എന്നിവർ സംബന്ധിച്ചു. നബീൽ ബടക്കൻ സ്വാഗതവും അശ്‌റഫ് തായൽ നന്ദിയും പറഞ്ഞു.
Keywords: Manikoth AP Abdullah Musliar, Honored, News, Malayalam News, Kasaragod News, Manikoth AP Abdullah Musliar honored.