Join Whatsapp Group. Join now!

Golden Visa | 98.75 % മാർകോടെ മിന്നും ജയം സ്വന്തമാക്കിയ പഠന മികവിന് നേഹ ഹുസൈന് ഗോൾഡൺ വിസ നൽകി ആദരവ്

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു Golden Visa, Dubai, Eduaction, ഗൾഫ് വാർത്തകൾ
ദുബൈ: (MyKasargodVartha) പഠന മികവിന് കാസർകോട് സ്വദേശിനി നേഹ ഹുസൈന് ഗോൾഡൺ വിസ നൽകി ആദരവ്. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ വിദ്യാർഥിനിയായിരുന്ന നേഹ ഇക്കഴിഞ്ഞ പ്ലസ് ടു (കൊമേഴ്‌സ്) പരീക്ഷയിൽ 98.75 % മാർകോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മിന്നും വിജയമാണ് കരസ്ഥമാക്കിയത്.

News, World, Dubai, Gulf, Educationa, Golden Visa, Golden Visa for Neha Hussain for academic excellence.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. മികച്ച വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന ഗോൾഡൻ വിസ പരിധിയിലാണ് നേഹയുടെ നേട്ടം. ദുബൈയിലെ മിഡിൽ യൂണിവേഴ്സിറ്റിയിൽ ബിഎ ഹോണേർസ് അകൗണ്ടിംഗ് ഫിനാൻസ് വിദ്യാർഥിനിയാണ് ഇപ്പോൾ.

News, World, Dubai, Gulf, Educationa, Golden Visa, Golden Visa for Neha Hussain for academic excellence.

നേരെത്തെ മീഡിയ വൺ എർപെടുത്തിയ ഗൾഫ് ടോപേഴ്സ് പുരസ്കാരവും, വാസ് തളങ്കരയുടെ അവാർഡും, എ എം ടി ഇൻ്റർനാഷനൽ ഗ്രൂപ് ഓഫ് കംപനിയുടെ അവാർഡും നേടിയിട്ടുണ്ട്. സാമൂഹ്യ - സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യവും എഴുത്തുകാരനും പ്രവാസിയുമായ തളങ്കര പടിഞ്ഞാർ സ്വദേശിയും സന്തോഷ് നഗറിൽ താമസക്കാരനുമായ ഹുസൈൻ പടിഞ്ഞാർ - ആഇശ ചെങ്കള ദമ്പതികളുടെ മകളാണ്. ഹുസൈഫ ഹുസൈന്‍ മൂത്ത സഹോദരിയാണ്.

Keywords: News, World, Dubai, Gulf, Educationa, Golden Visa, Golden Visa for Neha Hussain for academic excellence.
< !- START disable copy paste -->

Post a Comment