Join Whatsapp Group. Join now!

Meelad rally | കാസർകോട് നഗരത്തിൽ മുഹിമ്മാത് മീലാദ് വിളംബര റാലി പ്രൗഢമായി

മീലാദ് കാംപയിന് തുടക്കം കുറിച്ചു Meelad Rally, Rabiul Avval, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) മുഹിമ്മാത് മദ്ഹുര്‍റസൂല്‍ ഫൗൻഡേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാംപയിന് തുടക്കം കുറിച്ച് കാസർകോട്ട് നടന്ന മീലാദ് വിളംബര റാലി പ്രൗഢമായി. കാസർകോട് സോൺ കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലി ജനബാഹുല്യം കൊണ്ടും ദഫ് സ്കൗട് സംഘങ്ങളുടെ ആകർഷണീയ പരേഡ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. തിരുനബിയുടെ സ്നേഹ ലോകം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത് ആഹ്വാനം ചെയ്ത മീലാദ് കാംപയിനുമായി സമന്വയിപ്പിച്ചാണ് നെല്ലിക്കുന്നിൽ നിന്നും തളങ്കരയിലേക്ക് മുഹിമ്മാത് മീലാദ് വിളംബരം നടന്നത്.
 
Meelad proclamation rally held in Kasaragod city



നെല്ലിക്കുന്ന് മഖാം സിയാറതിന് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകി. മഖാമിന് പരിസരത്ത് നിന്ന് തുടങ്ങിയ റാലി നെല്ലിക്കുന്ന് ഖത്വീബ് അബ്ദുൽ ഹമീദ് മദനി മുഹിമ്മാത് വൈസ് പ്രസിഡൻ്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് വലിയ ജുമാ മസ്ജിദ് പ്രസിഡൻ്റ് എം കെ അബ്ദുർ റഹ്‌മാൻ ഹാജി കൊട്ടിഗെ, അബ്ദുർ റഹ്‌മാൻ ഹാജി കുളങ്കര, കുഞ്ഞാമു കട്ടപ്പണി, അബ്ബാസ് ബീഗം, അബ്ദുർ റഹ്‌മാൻ ചക്കര, ഇബ്രാഹാം എൻ യു സംബന്ധിച്ചു.
 



സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം അൽ ഹാദി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ചൗക്കി, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, സയ്യിദ് അഹ്‌മദ്‌ കബീർ ജമലുല്ലൈലി, സയ്യിദ് ശിഹാബ് അൽ ഹൈദ്രൂസി, വൈ എം അബ്ദുർ റഹ്‌മാൻ അഹ്സനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവള്ളൂർ, മൂസ സഖാഫി കളത്തൂർ, അബൂബകർ കാമിൽ സഖാഫി, ഉമർ സഖാഫി കർണൂർ, കെ എച് അബ്ദുർ റഹ്‌മാൻ സഖാഫി, ഉമറുൽ ഫാറൂഖ് സഖാഫി സങ്കായം കര, മാന്യ അബ്ദുൽ ഖാദിർ ഹാജി, ശാഫി കുമ്പള, മുഹമ്മദ് ടിപ്പു നഗർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

പള്ളം ട്രാഫിക് ജൻക്ഷൻ വഴി തലയലങ്ങാടിയിലൂടെ കടന്ന് തളങ്കര മാലിക്ദീനാർ മഖാം പരിസരത്ത് സമാപിച്ചു. പ്രവാചക പ്രകീർത്തന ഈരടികളും ബൈതും അറബി നശീദകളുമായി നീങ്ങിയ റാലി നഗരത്തിന് ആത്മീയ അനുഭവമായി. മീലാദ് കാംപയിന്റെ ഭാഗമായി മുഹിമ്മാതിൽ ഒരു മാസം നീളുന്ന പരിപാടികളാണ് നടക്കുന്നത്. പ്രവാചക ജന്മ മാസമായ റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ മുഹിമ്മാതിൽ പ്രകീർത്തന സദസ് നടക്കും. പ്രമുഖ പണ്ഡിതർ പ്രഭാഷണം നടത്തും. വിവിധ മാലിദുകളുടെ പാരായണം നടക്കും. നബിദിനത്തിന് മീലാദ് റാലിയും അനുബന്ധ പരിപാടികളും നടക്കും. കാസർകോട് ജെനറൽ ആശുത്രിയിൽ സ്നേഹ വിരുന്ന് ഒരുക്കും.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Meelad Rally, Rabiul Avval, Malayalam News, Meelad proclamation rally held in Kasaragod city

Post a Comment