Join Whatsapp Group. Join now!

Jifri Thangal | വിശ്വാസത്തിനെതിരായ വെല്ലുവിളികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് ശിൽപശാല സംഘടിപ്പിച്ചു Jifri Thangal, കാസറഗോഡ് വാർത്തകൾ, Kanhangad
കാഞ്ഞങ്ങാട്: (my.kasargodvartha.com) ഇസ്‌ലാമിക വിശ്വാസം ദൃഢീകരിച്ച് വിശ്വാസിയുടെ സർവ ചലനങ്ങളിലും ഇസ്‌ലാമിക മുദ്രകൾ നില നിർത്താനും പുതിയ കാലം വിശ്വാസത്തിനും സംസ്കാരത്തിനും അനുഷ്ഠാനങ്ങൾക്കുമെതിരെ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് ആവിഷ്കരിക്കുന്ന പരിപാടികൾക്ക് പൂർണ പിന്തുണ നൽകി വൻവിജയമാക്കണമെന്ന് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

News, Kanhangad, Kasaragod, Jifri Thangal, Inauguration, Fight challenges against the faith unitedly, says Muhammad Jifri Muthukkoya Thangal.

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅതിന്റെ ആഭിമുഖ്യത്തിൽ 'മതം, വിശ്വാസം, സംസ്കാരം, ആചാരം, അനുഷ്ഠാനം എന്നിവക്കെതിരയുള്ള കയ്യേറ്റം എങ്ങനെ പ്രതിരോധിക്കാം' എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

സർവ മേഖലകളിലും ഇസ്‌ലാമിക വിശ്വാസത്തേയും അതിൻറെ ആചാര, അനുഷ്ഠാനങ്ങളേയും മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ശ്രമങ്ങളിൽ മതത്തെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതിനാൽ വീണുപോവുന്ന വിശ്വാസികൾക്ക് വലിയ നഷ്ടമായിരിക്കും നേരിടേണ്ടി വരിക. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി അതാത് കാലത്ത് ഉയർന്ന് വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ കാണിച്ചു വരുന്ന ജാഗ്രത ഇപ്പോഴും തുടരുകയാണ്. സംയുക്ത മുസ്‌ലിം ജമാഅതിന്റെ ഐക്യവും ഭദ്രതയും കെട്ടുറപ്പും കാത്ത് സൂക്ഷിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഇപ്പോഴും അത് പര്യാപ്തമാണ്.

ഓരോ കാലഘട്ടങ്ങളിലും നായകത്വത്തിൽ എത്തിച്ചേരുന്ന ആളുകൾക്ക് പിൻബലമേകുകയാണ് വിശ്വാസികളുടെ ബാധ്യത. എന്തെങ്കിലും കാരണത്താൽ ഈ മുഖ്യധാരയിൽ നിന്നും അകലാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുക മാത്രമേ ചെയ്യുകയുള്ളൂ. കൂട്ടം തെറ്റി മേയുന്ന ആടുകളെയാണ് ചെന്നായ പിടിച്ചിട്ടുള്ളത്. കൂട്ടം ചേർന്ന് മേയുന്ന ആടുകളെ പിടികൂടാൻ ചെന്നായ്ക്കൾക്ക് സാധിക്കുകയില്ല എന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കി അധ്യക്ഷത വഹിച്ചു. സെക്രടറി ശരീഫ് എൻജിനീയർ സ്വാഗതം പറഞ്ഞു. ജെനറൽ സെക്രടറി ബശീർ വെള്ളിക്കോത്ത് ആമുഖ ഭാഷണവും അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ എൻ എ ഉമർ ബാവാനഗർ, മുനീർ ഫൈസി പാറപ്പള്ളി, മുനീർ കൊവ്വൽപള്ളി, മൊയ്തീൻ കുഞ്ഞി പുല്ലൂർ, ഇബ്രാഹിം കള്ളാർ, സുബൈർ അട്ടേങ്ങാനം, ഹസൻ കോളിച്ചാൽ, അബ്ദുർ റഹ്‌മാൻ മുബാറക്, സുഹൈൽ നമ്പ്യാർ കൊച്ചി, മുഹമ്മദ് കോപ്പട്ടി, ഹാഫിസ് ശഫീഖ് റഹ്മാനി ചുള്ളിക്കര, ശരീഫ് മിസ്ബാഹി കമ്മാടം എന്നിവർ സംസാരിച്ചു. പി കെ അബ്ദുല്ലക്കുഞ്ഞി നന്ദി പറഞ്ഞു.

Keywords: News, Kanhangad, Kasaragod, Jifri Thangal, Inauguration, Fight challenges against the faith unitedly, says Muhammad Jifri Muthukkoya Thangal.
< !- START disable copy paste -->

Post a Comment