നേരത്തെ നടന്ന പ്രവാസി സംഗമത്തില്‍ ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ പള്ളിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പുരോഗതിക്കും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിച്ച പ്രവാസികളെ ജമാഅത് കമിറ്റി ആദരിച്ചു. പ്രവാസി സംഗമം പിവി അബ്ദുര്‍ റഹ് മാന്‍ ഹാജി യുഎഇ ഉദ്ഘാടനം ചെയ്തു. ടിപി മുഹമ്മദ് ഖത്വര്‍ അധ്യക്ഷത വഹിച്ചു.
അബുദബി കമിറ്റി സെക്രടറി ബശീര്‍ കണ്ണംകുളം സ്വാഗതം പറഞ്ഞു. ബാദുശ കടലുണ്ടി പ്രഭാഷണം നടത്തി. മുനീര്‍ കോട്ടക്കുന്ന്, ഹുസൈനാര്‍ ഹാജി കണ്ണംകുളം, പിവി സകരിയ പ്രസംഗിച്ചു. രണ്ടാം സെഷന്‍ ഖത്വര്‍ കമിറ്റി പ്രസിഡന്റ് കെഎം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ മൂസ ഹാജി യുഎഇ അധ്യക്ഷത വഹിച്ചു. ഖത്വര്‍ കമിറ്റി ട്രഷറര്‍ അബ്ദുല്ല കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. പിഎംഎ ഗഫൂര്‍ പ്രഭാഷണം നടത്തി.
ഉമര്‍ ഫാറൂഖ് കോട്ടക്കുന്ന്, ജമാഅത് കമിറ്റി പ്രസിഡന്റ് കെകെ അബ്ദുല്ല ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ, യുഎഇ കമിറ്റി പ്രസിഡന്റ് എ ഹബീബ് റഹ് മാന്‍, ദുബൈ കമിറ്റി പ്രസിഡന്റ് എച് മൊയ്തീന്‍ പ്രസംഗിച്ചു. ജമാഅത് കമിറ്റി വൈസ് പ്രസിഡന്റ് കെഎം മുഹമ്മദ് സാഹിദ് അധ്യക്ഷത വഹിച്ചു. ജോ. സെക്രടറി സിഎ മുഹമ്മദ് ഹാശിം സ്വാഗതം പറഞ്ഞു. ഉദുമ പടിഞ്ഞാറിലെ മത-സാമൂഹ്യ ജീവകാരുണ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുല്ലക്കുഞ്ഞി ഹാജി സ്പീഡ് വേയെ ചടങ്ങില്‍ ആദരിച്ചു.
അബ്ദുല്ലക്കുഞ്ഞി ഹാജി സ്പീഡ് വേക്കുള്ള ആദരവ് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി നൽകുന്നു
ജാബിര്‍ ഹുദവി ചാനടുക്കം, അബ്ദുല്‍ ഗഫാര്‍ സഅദി, സഫീഹുദ്ദീന്‍ ബുസ്താനി, അബൂബകര്‍ ഫൈസി കുമ്പഡാജെ, അബ്ദുസമദ് റശാദി ഇരിങ്ങാവൂര്‍, ഹാശിം ബാഖവി മാട്ടൂല്‍, മുഹമ്മദലി ഫൈസി പെരിന്തല്‍മണ്ണ, ഖാലിദ് ഫൈസി ചേരൂര്‍, സിഎ അബ്ദുല്ല മുസ്ലിയാര്‍ ചെമ്പിരിക്ക എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ശുകൂര്‍ ഇര്‍ഫാനിയും സംഘവും ബുര്‍ദ മജ് ലിസ് 'മദദെ മദീന' അവതരിപ്പിച്ചു.
Keywords: Udma Padinhar, Jamaath Committee, expatriates, Malayalam News, Kerala News, Kasaragod News, Udma Padinhar Jamaath Committee honored expatriates.
< !- START disable copy paste -->