Join Whatsapp Group. Join now!

Memories | ആമദ്ച്ച എന്ന നന്മയുടെ നിറകുടം; വിയോഗത്തിന് ഒരാണ്ട്

കാലമെത്ര കഴിഞ്ഞാലും ആ വേദന മനസില്‍ നിന്ന് മായില്ല Memories, Fort Road, Obituary, Article
-ഹനീഫ് ബദ്‌രിയ

(my.kasargodvartha.com) ചിലരുടെ വിയോഗം മനസിനെ വല്ലാണ്ട് സ്പര്‍ശിച്ച് കളയും, കാലമെത്ര കഴിഞ്ഞാലും ആ വേദന മനസില്‍ നിന്ന് മായില്ല. ജീവിതത്തിന്റെ എല്ലാഘട്ടങ്ങളിലും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി എന്നെ ഏറേ സഹായിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത എന്റെ ജ്യേഷ്ഠ സഹോദര തുല്യനും ബന്ധുവുമായ ഫോര്‍ട്ട് റോഡിലെ ടി എ അഹ്മദ് കുഞ്ഞി ഹാജി (ആമദ്ച്ച) വിട പറഞ്ഞ് ജൂലൈ 22ന് ഒരു വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ സ്മരണകള്‍ മനസില്‍ മങ്ങാതെ നിലനില്‍ക്കുന്നു. ആമദ്ച്ചയുടെ മകന് എന്റെ മകളെ വിവാഹം ചെയ്തു കൊടുത്തതോടെയാണ് ഞങ്ങള്‍ക്കിടയില്‍ സുഹൃദ് ബന്ധത്തിന്പുറമെ കുടുംബ ബന്ധം കൂടി ചേര്‍ക്കപ്പെട്ടത്.
          
Memories, Fort Road, Obituary, Article, TA Ahmad Kunhi Haji, Kerala, Kasaragod, Memories of TA Ahmad Kunhi Haji.

ആമദ്ച്ച ഈ ലോകത്തോട് വിട പറയുന്നതിന് തലേന്നാള്‍ രാവിലെ പതിവ് പോലെ ഹോട്ടലില്‍ വന്നിരുന്നു. ഓഗസ്റ്റ് 21ന് ഒരു ഞായറാഴ്ചയിരുന്നു അത്. ഹോട്ടലില്‍ പതിവിന് വിപരീതമായി, തിരക്കല്‍പ്പം കുറവായിരുന്നു. കൗണ്ടറിനടുത്ത് നിന്ന് സംസാരിച്ച ദീപ്തമായ ഓര്‍മകള്‍ മനസില്‍ തന്നെയുണ്ട്. ഒടുവില്‍ കൈ തന്ന് സലാം പറഞ്ഞ് പിരിഞ്ഞ ആമദ്ച്ച പിന്നീട് മരണമെന്ന അനിവാര്യതയിലേക്ക് കടന്നുവെന്നത് പെട്ടെന്നൊന്നും ഉള്‍ക്കൊള്ളാന്‍ മനസിനായില്ല.

ഏവരോടും സ്വാഭാവികമായ ചിരിയും പ്രസരിപ്പും ഇടകലര്‍ന്ന സംസാര രീതിയും മാന്യമായതും ആകര്‍ഷണീയതയുമായ പെരുമാറ്റവും ആമദ്ച്ച മുഖമുദ്രയായിരുന്നു. തന്നെ സമീപിക്കുന്ന ഏത് ദുരനുഭവത്തെയും അനായാസം നേരിടുന്ന രീതി പലര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതാണ്. ഇസ്ലാമിക വിശ്വാസങ്ങളും നിഷ്ഠകളും ജീവിതത്തതില്‍ എത്രത്തോളം പകര്‍ത്തേണ്ട ഒന്നാണെന്ന് സ്വജീവിതത്തില്‍ കൂടി അദ്ദേഹം കാണിച്ചുതന്നു. ആമദ്ച്ചാന്റെ മയ്യിത്ത് നിസ്‌ക്കാരത്തിന് എത്തിയ വന്‍ ജനാവലി അദ്ദേഹം ജനങ്ങളെ എത്രമാത്രം സ്വാധീനിച്ചുവെന്ന് അടിവരയിടുന്നു. ആമദ്ച്ചയുമായി ജീവിതത്തിന്റെ ഏതെങ്കിലുമൊരു ദശയില്‍ ഒരിക്കലെങ്കിലും ബന്ധം സ്ഥാപിച്ചവര്‍ക്ക് പിന്നെയത് അറ്റു മുറിക്കാനാവാത്ത ഒന്നായി തീരുന്നു.

കണ്ണീരിടങ്ങളിലും മറ്റും സഹജീവിക്ക് ചെയ്യുന്ന സഹായം വലതു കൈ നല്‍കുമ്പോള്‍ ഇടതു കൈ അറിയരുതെന്ന് അദ്ദേഹം മുറുകെപ്പിടിച്ച ശീലമായിരുന്നു. സ്വന്തം നിലനില്‍പ് തന്നെ ഭീഷണിയാകുന്ന വിധം ആമദ്ച്ചയുടെ ഭാഗത്ത് നിന്ന് സഹായങ്ങള്‍ പ്രവഹിച്ചിട്ടുണ്ടെന്ന് വ്യക്തിപരമായി അറിയാവുന്ന ഒരാളാണ് ഞാന്‍. അത്രക്കും ഒരടുപ്പം ഞങ്ങള്‍ക്കിടയില്‍ നില നിന്നിരുന്നു. ആമദ്ച്ചയോടൊപ്പം ഒരിക്കല്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിരുന്നു. റമദാന്‍ മാസം മുഴുവന്‍ മക്കയിലും മദീനയിലുമായി ചിലവഴിച്ച ആ നല്ല നിമിഷങ്ങള്‍ ജീവിതത്തില്‍ തന്നെ വലിയ ഊര്‍ജമാണ് സമ്മാനിച്ചത്.
             
Memories, Fort Road, Obituary, Article, TA Ahmad Kunhi Haji, Kerala, Kasaragod, Memories of TA Ahmad Kunhi Haji.

താന്‍ സ്വായത്തമാക്കിയ മതപരമായ അറിവിനെ കുടുംബത്തില്‍ കൂടി പകരാനും മാതൃകാപരമായ ഒരു കുടുംബത്തെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിനായി എന്നത് ആമദ്ച്ച എന്ന നന്മയുടെ നിറകുടത്തെ വിളംബരം ചെയ്യുന്നു. ഒരു മാതൃകാ കുടുംബം എങ്ങനെയായിരിക്കണമെന്ന് കൂടെ സാക്ഷികളായവര്‍ക്കും അതൊരു പാഠമാണ്. വലിപ്പച്ചെറുപ്പമില്ലാതെ ബന്ധുക്കളോടും അകന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും ജനങ്ങളോടും ഈ മനുഷ്യന്‍ ഇടപെട്ട രീതി വലിയ വിസ്മയം തന്നെയാണ്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കുക എന്ന അപൂര്‍വ കാര്യം സാധിച്ചെടുത്തുവെന്നതാണ് ആമദ്ച്ചയുടെ മഹത്വം.

Keywords: Memories, Fort Road, Obituary, Article, TA Ahmad Kunhi Haji, Kerala, Kasaragod, Memories of TA Ahmad Kunhi Haji.
< !- START disable copy paste -->

Post a Comment