Join Whatsapp Group. Join now!

Obituary | മാലോം നാട്ടക്കല്ലിലെ കെ കെ ചിദംബരൻ നിര്യാതനായി

സംസ്കാരം വൈകീട്ട് മൂന്ന് മണിയോടെ പുങ്ങംചാൽ വീട്ടുവളപ്പിൽ Malom, Obituary, കാസറഗോഡ് വാർത്തകൾ
മാലോം: (my.kasargodvartha.com) നാട്ടക്കല്ലിലെ കെ കെ ചിദംബരൻ (70) നിര്യാതനായി. മലയോര മേഖലയിലെ സിപിഎമിന്റെ സമുന്നത നേതാവാണ്. സിപിഎം അവിഭക്ത എളേരി ലോകൽ കമിറ്റി അംഗം, പറമ്പ ലോകൽ സെക്രടറി, എളേരി ഏരിയ കമിറ്റി അംഗം, നാട്ടക്കൽ ഇഎംഎസ് വായനശാല സ്ഥാപക സെക്രടറി, തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ എളേരി ബ്ലോക് സെക്രടറി, ജില്ലാ കമിറ്റി അംഗം, വെസ്റ്റ് എളേരി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീര്‍ഘകാലം ദേശാഭിമാനി നാട്ടക്കൽ ഏജന്റായിരുന്നു.

ഭാര്യ: പരേതയായ ടി ഡി അമ്മിണി. മക്കൾ: കെ സി ലാൽജിമോൻ (ഐഎച്ആർഡി കോളജ് ചീമേനി, സെക്രടറി സിപിഎം ചാനടക്കം നോർത് ബ്രാഞ്ച്), കെ സി ലൈജുമോൻ (ദേശാഭിമാനി കാസർകോട് ബ്യൂറോ), കെ സി ലിജുമോൻ (സിപിഎം നാട്ടക്കൽ ബ്രാഞ്ച് അംഗം, നിർമാണ തൊഴിലാളി യൂനിയൻ സിഐടിയു എളേരി ഏരിയ ജോയിന്റ് സെക്രടറി).

News, Malom, Kasaragod, Kerala, Obituary, KK Chidambaran of Malom Nattakkal passed away.

മരുമക്കൾ: അശ്വതി, സി ആർ സിന്ധു (നഴ്സ് കാസർകോട്), ടി എസ് സിന്ധു. സഹോദരങ്ങൾ: കെ കെ വിജയൻ പുങ്ങംചാൽ, വത്സ, കെ കെ റെജികുമാർ (സിപിഎം പുങ്ങംചാൽ ഈസ്റ്റ് ബ്രാഞ്ച് അംഗം), കെ കെ ഹരിദാസ് (സിപിഎം പറമ്പ ലോകൽ കമിറ്റി അംഗം), പരേതനായ കെ കെ മോഹനൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പുങ്ങംചാൽ വീട്ടുവളപ്പിൽ.

Keywords: News, Malom, Kasaragod, Kerala, Obituary, KK Chidambaran of Malom Nattakkal passed away.
< !- START disable copy paste -->

Post a Comment