Join Whatsapp Group. Join now!

Muslim Jamaath | കേരള മുസ്ലിം ജമാഅത് പ്രവാസി സംഗമം സമാപിച്ചു; യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം

'വിമാന കംപനികളുടെ പകല്‍ കൊള്ളക്ക് അറുതി വരുത്തണം' Kerala Muslim Jamaath, Expatriate, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) കേരള മുസ്ലിം ജമാഅത് ജില്ലാ ഘടകം കാസര്‍കോട്ട് സംഘടിപ്പിച്ച പ്രവാസി സംഗമം വിദേശ മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ചാ വേദിയായി മാറി. ഗള്‍ഫ് രഷ്ട്രങ്ങളിലേക്കുള്ള വിമാന ടികറ്റ് നിരക്ക് അടിക്കടി വര്‍ധിപ്പിക്കുന്നതും സീസണ്‍ വേളയിലെ നിരക്ക് കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംഗമം ആവശ്യപ്പെട്ടു. സാധാരണ സമയങ്ങളില്‍ 5000 രൂപയില്‍ താഴെ നിരക്കുള്ള ഗള്‍ഫ് സെക്റ്ററിലേക്ക് പീക് സമയങ്ങളില്‍ അതിന്റെ പത്തും പതിനഞ്ചും ഇരട്ടിയാണ് ചാര്‍ജ് ഈടാക്കുന്നത്.
    
Kerala Muslim Jamaath, Expatriate, Kerala News, Kasaragod News, Kerala Muslim Jamaath Pravasi Sangamam concluded.

വിമാന കംപനികളുടെ ഈ പകല്‍ കൊള്ളക്ക് അറുതി വരുത്താന്‍ കേന്ദ്ര സര്‍കാര്‍ ഇടപടണമെന്നും സീസണ്‍ സമയങ്ങളില്‍ ചാര്‍ടേഡ് വിമാനം ഏര്‍പെടുത്താനുള്ള കേരള സര്‍കാര്‍ തീരുമാനത്തിന് അനുമതി നല്‍കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഇന്‍ഡ്യക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാന്‍ കേന്ദ്ര കേരള സര്‍കാറുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിയംഗം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സഅദിയ്യ ദുബൈ പ്രസിഡന്റ് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് യുഎഇ നാഷണല്‍ കമിറ്റി ജെനറല്‍ സെക്രടറി ഹമീദ് പരപ്പ, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയം പറഞ്ഞു.

വിവധ ഗള്‍ഫ് നാടുകളെ പ്രതിനിധീകരിച്ച് സി എച് സുബൈര്‍ ലന്‍ഡന്‍, ശംസുദ്ദീന്‍ പുഞ്ചാവി, പി എ അബ്ദുല്ല, ഇബ്രാഹീം സഖാഫി തുപ്പക്കല്ല്, മുഹമ്മദ് ഹുദൈഫ എന്നിവര്‍ സംസാരിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സി എം ചേരൂര്‍, സി എല്‍ ഹമീദ്, സ്വാലിഹ് ഹാജി മുക്കൂട്, ബശീര്‍ സഖാഫി കൊല്യം, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍, അശ്‌റഫ് തായല്‍ ചിത്താരി, അഹ്മദ് ഹാജി ചെട്ടുംകുഴി, എ എച് എം ബശീര്‍ കട്ടക്കാല്‍, എം പി മുഹമ്മദ് മണ്ണംകുഴി, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala Muslim Jamaath, Expatriate, Kerala News, Kasaragod News, Kerala Muslim Jamaath Pravasi Sangamam concluded.
< !- START disable copy paste -->

Post a Comment