കാംപസ് വിഭാഗത്തില്‍ പൊവ്വല്‍ എല്‍ ബി എസ് എന്‍ജിനീയറിങ്ങ് കോളജ് ചാംപ്യന്‍ഷിപ് ട്രോഫിയും സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി, സി കെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് മാനജ്‌മെന്റ് കോളജ് പടന്നക്കാട് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കലാപ്രതിഭയായി കുമ്പള ഡിവിഷനിലെ ഉമറുല്‍ ഫാറൂഖിനേയും സര്‍ഗപ്രതിഭയായി ബദിയഡുക്ക ഡിവിഷനിലെ സനീര്‍ ഗോളിയഡുക്കയേയും തിരഞ്ഞടുത്തു.
സമാപന സംഗമം റശീദ് സഅദി പൂങ്ങോടിന്റെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ഥന നടത്തി. സി എന്‍ ജഅഫര്‍ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി തോക്കെ, സി എം എ ചേരൂര്‍, ടിപ്പു മുഹമ്മദ്, റസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് അശ്രഫ് തങ്ങള്‍ മുട്ടത്തോടി, അലി സഖാഫി ചെട്ടുംകുഴി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, എം പി അബ്ദുല്ല ഫൈസി നെക്രാജ്, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ബശീര്‍ സഖാഫി കൊല്യം, ഹുസൈന്‍ മുട്ടത്തോടി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, സാദിഖ് ആവള, ശകീര്‍ എം ടി പി, അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ അസീസ് സഖാഫി മച്ചംമ്പാടി, സിദ്ദീഖ് പൂത്തപ്പലം, ഉമറുല്‍ ഫാറൂഖ് എ എസ് എന്നിവര്‍ സംബന്ധിച്ചു. അടുത്ത വര്‍ഷത്തെ സാഹിത്യോത്സവിന് ഉപ്പള ഡിവിഷന്‍ വേദിയാകും. നംശാദ് ബേക്കൂര്‍ സ്വാഗതം മുര്‍ശിദ് പുളിക്കൂര്‍ നന്ദിയും പറഞ്ഞു.
Keywords: SSF, Sahithyolsav, Kumbla, Kerala News, Kasaragod News, SSF, SSF Sahityolsav, Kasaragod Sahityolsav, SSF Kasaragod District Sahithyolsav concluded; Kumbala Division Winners.
< !- START disable copy paste -->