'വിദ്വേഷത്തിനെതിരെ, ജനദ്രോഹ ഭരണത്തിനെതിരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്ലിം യൂത് ലീഗ് സംസ്ഥാന കമിറ്റി ശാഖാതലങ്ങളില്‍ സംഘടിപ്പിക്കുന്ന യൂത് മീറ്റിന്റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും ജീവിത രീതികളും നിലകൊള്ളുന്ന രാജ്യത്ത് ഇതു നടപ്പിലാക്കാന്‍ സാധ്യമല്ലെന്നും രാജ്യത്തിന്റെ പൊതു ആവശ്യം ഈ നീക്കത്തിന് എതിരാണെന്നിരിക്കെ സര്‍കാര്‍ ഇതില്‍ നിന്ന് പിന്തിരിയുകയാണ് വേണ്ടതെന്നും അശ്‌റഫ് എടനീര്‍ കൂട്ടിച്ചേര്‍ത്തു.
പൊവ്വല്‍ ശാഖാ മുസ്ലിം യൂത് ലീഗ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യൂത് മീറ്റില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ യൂത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍, ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ്, എബി ശാഫി, എം എ നജീബ്, ഹാരിസ് തായല്‍ ചെര്‍ക്കള, മന്‍സൂര്‍ മല്ലത്ത്, മാര്‍ക് മുഹമ്മദ്, ഖാദര്‍ ആലൂര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഹനീഫ് പൈക്കം, ശംസീര്‍ മൂലടുക്കം, അഡ്വ. ജുനൈദ് അല്ലാമ, എ പി ഹസൈനാര്‍, എം എസ് ശുകൂര്‍, മൊയ്തു ബാവാഞ്ഞി, ഹമീദ് കാരമൂല, മുഹമ്മദലി മാസ്തിക്കുണ്ട്, സലാം ചെര്‍ക്കളം, ലത്വീഫ് ഇടനീര്‍, ഹനീഫ് ബോവിക്കാനം, പി എ അബൂബകര്‍ കെ പി ഹമീദ്, ഫൈസല്‍ ഇടനീര്‍, റിശാദ് പൊവ്വല്‍, ഉനൈസ് മദനിനഗര്‍, ഇര്‍ശാദ് കോട്ട സംസാരിച്ചു. ബാത്വിശ സ്വാഗതവും ബദ്റുദ്ദീന്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.
Keywords: Muslim Youth League, Povval News, Malayalam News, Politics, Political News, Muslim Youth League's 'Youth Meet' campaign started.
< !- START disable copy paste -->