Join Whatsapp Group. Join now!

Obituary | മുഹിമ്മാത് സീനിയര്‍ സെക്രടറി എം അന്തുഞ്ഞി മൊഗര്‍ നിര്യാതനായി

സുന്നി മാനജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജെനറല്‍ സെക്രടറിയായി പ്രവര്‍ത്തിച്ചിരുന്നു Obituary, Puthige, കാസറഗോഡ് വാര്‍ത്തകള്‍
പുത്തിഗെ: (my.kasargodvartha.com) മുഹിമ്മാത് സീനിയര്‍ സെക്രടറിയും സുന്നി മാനജ്‌മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ ജെനറല്‍ സെക്രടറിയുമായ എം അന്തുഞ്ഞി മൊഗര്‍ (72) നിര്യാതനായി. മുഹിമ്മാത് സ്ഥാപിത കാലം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്കൊപ്പം സുന്നി സംഘടനാ സ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം വഹിച്ച എം അന്തുഞ്ഞി മൊഗര്‍ എസ് വൈ എസ് പുത്തിഗെ പഞ്ചായത് ജെനറല്‍ സെക്രടറി, മേഖലാ, സോണ്‍, ജില്ലാ സെക്രടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
            
Obituary, Puthige, Kerala News, Kasaragod News, M Anthunhi Mogar, Muhimmath, Muhimmath Senior Secretary M Anthunhi Mogar passed away.

എസ് എം എ സാരഥി എന്ന നിലയില്‍ വിവിധ മഹല്ല് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ നേതൃത്വം നല്‍കി. മൊഗറഡുക്ക മഹല്ല് പ്രസിഡന്റ്, ജെനറല്‍ സെക്രടറി സ്ഥാനങ്ങള്‍ വഹിച്ചു. മഞ്ചേശ്വരം - കുമ്പള സംയുക്ത മഹല്ല് ജമാഅത് സെക്രടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ജി സി സി കേന്ദ്രമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മാലിക് ദീനാര്‍ കള്‍ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് എം അന്തുഞ്ഞി മൊഗര്‍ അര്‍ഹനായിരുന്നു.

1980 കളില്‍ പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം നല്‍കുന്നതിനും ആത്മ വിശ്വാസം നല്‍കുന്നതിനും അന്തുഞ്ഞി മൊഗര്‍ ഏറെ ത്യാഗം ചെയ്തു. പരേതനായ മൊഗര്‍ മുഹമ്മദ് ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: അശ്‌റഫ്, നവാസ്, ഹസീന, സാജിദ, ശാക്കിറ. മരുമക്കള്‍: ഫാറൂഖ് നടുബയല്‍, ലത്വീഫ് ആരിക്കാടി, മാഹിന്‍ മാങ്ങാട്, മുനീറ കൊറ്റുമ്പ, ഹലീമത് സന അഢ്യനട്ക്ക. സഹോദരങ്ങള്‍: അലി മൊഗര്‍ , ഇബ്രാഹിം മൊഗര്‍, മറിയം ഉമ്മ, റുഖിയ്യ. ഖബറടക്കം മുഹിമ്മാത്ത് ഖബര്‍ സ്ഥാനില്‍.
    
Obituary, Puthige, Kerala News, Kasaragod News, M Anthunhi Mogar, Muhimmath, Muhimmath Senior Secretary M Anthunhi Mogar passed away.

നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡണ്ടും ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത് ജെനറല്‍ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: Obituary, Puthige, Kerala News, Kasaragod News, M Anthunhi Mogar, Muhimmath, Muhimmath Senior Secretary M Anthunhi Mogar passed away.
< !- START disable copy paste -->

Post a Comment