Join Whatsapp Group. Join now!

Cherkalam Abdulla | ഓർമകളിൽ ചെർക്കളം അബ്ദുല്ല; 5-ാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു

Memorial programme of Cherkalam Abdulla held Cherkalam Abdulla, Muslim League, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) കേരളത്തിന്റെ മുൻ തദ്ദേശ സ്വയം ഭരണ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ അഞ്ചാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു.

   
Memorial programme of Cherkalam Abdulla held Cherkalam Abdulla, Muslim League, കാസറഗോഡ് വാർത്തകൾ



ചെർക്കളം അബ്ദുല്ല ഫൗൻഡേഷൻ അനുസ്മരണ പരിപാടി നടത്തി

ചെർക്കളം അബ്ദുല്ല ഫൗൻഡേഷൻ ഓൺലൈനായി നടത്തിയ പരിപാടിയിൽ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ്‌ ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രാർഥന നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ കല്ലട്ര മാഹിൻ ഹാജി, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, റാഫി സികെവി എന്നിവർ അതിഥികളായിരുന്നു. വി വേണുഗോപാലൻ, നവാസ് ചെങ്കള, റഫീഖ് എർമാളം, അബ്ദുല്ല കരുവൻച്ചാൽ, സിവിഎം. ബാവ, മുഹമ്മദ്‌ കുഞ്ഞി കടവത്ത്, മജീദ് സന്തോഷ്‌ നഗർ, നൗശാദ് ബടക്കേക്കര തുടങ്ങിയവർ അനുസ്മരിച്ചു.

ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ ചെമ്പിരിക്ക, മുജീബ് കളനാട്, മുംതാസ് സമീറ അബ്ദുൽ മജീദ്, സി എ അഹ്‌മദ്‌ കബീർ, ഹാരിസ് തായൽ, ശരീഫ് മുഗു, മുനീർ ബീജന്തടുക്ക, റാഫി മാന്യ, അബ്ദുല്ല എൻ യു, ബശീർ കോലാച്ചിയടുക്കം, ഫൈസൽ ചെർക്കള തുടങ്ങിയവർ പങ്കെടുത്തു. സെക്രടറി ജെനറൽ മുജീബ് തളങ്കര സ്വാഗതവും നഫീസ ശിസ നന്ദിയും പറഞ്ഞു.

ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ചെർക്കളമെന്ന് എം സി ഹുസൈനാർ ഹാജി

ദുബൈ: ചെർക്കള അബ്ദുല്ല തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളവും, രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിച്ച നേതാവായിരുന്നുവെന്നും അനുസരണ ശേഷിയുള്ള ഒരു പറ്റം അനുയായികളെ നയിച്ച ആജ്ഞാ ശക്തിയുള്ള ജനകീയ നേതാവായിരുന്നുവെന്നും ദുബൈ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് എം സി ഹുസൈനാർ ഹാജി എടച്ചകൈ പറഞ്ഞു.

ചെർക്കളം അബ്ദുല്ലയുടെ ഓർമദിനത്തോട് അനുബന്ധിച്ചു ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി സ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്ന കാലത്ത് സമൂഹത്തിൽ നടപ്പിലാക്കിയ നന്മയേറുന്ന പദ്ധതികൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. റശീദ് വെങ്ങളം അനുസ്മരണ പ്രഭാഷണം നടത്തി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സിബി തോമസ് മുഖ്യാതിഥിയായിരുന്നു. ഒ കെ ഇബ്രാഹിം, നിസാം കൊല്ലം, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ, സി എച് നൂറുദ്ദീൻ, യൂസുഫ് മുക്കൂട്, ഇ ബി അഹ്‌മദ്‌, റിയാസ് വി കെ കെ, മൊയ്‌ദു മക്കിയാട്, കബീർ വയനാട്, ഹംസ ഹാജി മാട്ടുമ്മൽ, സിബിൻ തിരുവനന്തപുരം, ഫൈസൽ പട്ടേൽ, ഇസ്മാഈൽ നാലാംവാതുക്കൽ, എ ജി എ റഹ്‌മാൻ, ശബീർ കൈതക്കാട്, ഖാലിദ് പാലക്കി, ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി, സലാം മാവിലാടം, ശാജഹാൻ കാഞ്ഞങ്ങാട്, സുബൈർ അബ്ദുല്ല, യൂസുഫ് ഷേണി, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നിസാർ മാങ്ങാട്, ശംസുദ്ദീൻ പുഞ്ചാവി, റശീദ് പടന്ന, നിസാർ നങ്ങേരത്, അസ്‌കർ ചൂരി, റസാഖ് ബദിയടുക്ക, ഹസീബ് പള്ളിക്കര തുടങ്ങിയവർ സംബന്ധിച്ചു. എ ജി എ റഹ്‌മാൻ ഖിറാഅതും ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു.


Keywords: Kerala, Kasaragod, News, Cherkalam Abdulla, Kerala News, Malayalam News, Muslim League.

Post a Comment