കാഞ്ഞങ്ങാട്: (my.kasargodvartha.com) മെഡികല്‍ കോളജ് ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള (MBK) പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് പ്രതിഷേധ ജ്വാല തെളിയിച്ചു. ജില്ലയില്‍ പനിമരണങ്ങളും പകര്‍ച വ്യാധികളും ഗുരുതരമായി പടരുമ്പോള്‍ ജില്ലയിലെ ആശുപത്രികള്‍ ഇല്ലായ്മകള്‍ കൊണ്ട് പൊറുതിമുട്ടുകയാണെന്നും പണിതുടങ്ങി 11-ാം വര്‍ഷത്തില്‍ എത്തിയിട്ടും മെഡികല്‍ കോളജ് ആശുപത്രിയുടെ ആദ്യ ഘട്ടം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
പ്രതിഷേധ യോഗം അബുര്‍ റശീദ് സഅദി ഉദ്ഘാടനം ചെയ്തു. അഹ്മദ് കിര്‍മാണി അധ്യക്ഷത വഹിച്ചു. ശ്രീനാഥ് ശശി, രാജന്‍ വി ബാലൂര്‍, മുരളീധരന്‍ പടന്നക്കാട്, ജയ ആന്റോ മംഗലത്ത്, അബ്ദുല്‍ ഖയ്യൂം, പ്രീത നീലേശ്വരം, രാജേഷ് ദാമോദരന്‍, അനില്‍ തൊരോത്ത്, സുഹ്റ പടന്നക്കാട്, സുബൈര്‍, മൊയ്തീന്‍ ഉപ്പള, തമ്പാന്‍, കൃഷ്ണദാസ്, അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kanhangad News, Malayalam News, Kerala News, Kasaragod News, MBK, Protest, MBK held protest for Medical College.
< !- START disable copy paste -->