Join Whatsapp Group. Join now!

Conference | ദാറുൽ ഹിക്മ സനദ് ദാന സമ്മേളനവും ദർസ് ഉദ്ഘാടനവും നടത്തി

വി എച് അലിയാർ അൽ ഖാസിമി വസ്ത്രം അണിയിച്ചു Darul Hikma, Conference, Dars, Bendichal, കാസറഗോഡ് വാർത്തകൾ
തെക്കിൽ: (my.kasargodvartha.com) ബെണ്ടിച്ചാൽ ജാമിഅ ദാറുൽ ഹിക്മ അൽ ഇസ്ലാമിയ്യ സനദ് ദാന സമ്മേളനവും ദർസ് ഉദ്ഘാടനവും നടത്തി. ഹിഫ്ദ് (ഖുർആൻ മനഃപാഠം) പൂർത്തീകരിക്കുകയും 20ൽ കൂടുതൽ ദൗറ ചെയ്യുകയും ഒമ്പത് മണിക്കൂർ 30 മിനിറ്റ് കൊണ്ട് തെറ്റ് കൂടാതെ വിശുദ്ധ ഖുർആൻ കേൾപ്പിക്കുകയും ചെയ്ത ആലംപാടിയിലെ ശെയ്ഖ് മുഹമ്മദ് അയൂബ് -വൈഎസ് നഫീസത് തസ് രിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാശിർ, ചെമനാട് സികെ മുഹമ്മദ് ത്വയ്യിബ് -കെഎസ് ഹാജിറ ദമ്പതികളുടെ മകൻ സികെ തമീം അഹ്‌മദ്‌, ബേക്കൽ അബ്ദുല്ലത്വീഫ് - റസിയ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് ലാഹിഖ് എന്നീ വിദ്യാർഥികളെ വി എച് അലിയാർ അൽ ഖാസിമി സനദ് അംഗവസ്ത്രം അണിയിച്ചു.

News, Thekkil, Kasaragod, Kerala, Conference, Inauguration, Darul Hikma Conference and Dars Inauguration held.

സർടിഫികറ്റുകൾ അതീഖ് റഹ്‌മാൻ അൽ ഫൈദി വിതരണം ചെയ്തു. സഫീറുൽ ഇസ് ലാം, അബ്ദുൽ സമദ്, സഹിൽ ഖാൻ എന്നീ വിദ്യാർഥികളുടെ ഹിഫ്ദ് പൂർത്തീകരണ പ്രഖ്യാപനം ചടങ്ങിൽ നടത്തി. സനദ് വാങ്ങിയ വിദ്യാർഥികൾക്ക് മർഹൂം അസീസ് കരിപ്പൊടി സ്‌മാരക സ്വർണ മെഡലുകൾ അലിയാർ അൽ ഖാസിമി, വി എൻ ഹാരിസ്, അശ്റഫ് തെക്കിൽ എന്നിവർ വിതരണം ചെയ്തു. സനദ് വാങ്ങിയ വിദ്യാർഥികളുടെ രക്ഷിതാക്കളെ ടി അബ്ദുൽ ഹമീദ് പൊന്നാട അണിയിച്ചു. യഹ്‌യ തങ്ങൾ ഉള്ളാൾ ദർസ് ഉദ്ഘാടനവും ഉൽബോധനവും നിർവഹിച്ചു. അതീഖ് റഹ്‌മാൻ അൽ ഫൈദി അധ്യക്ഷത വഹിച്ചു.

News, Thekkil, Kasaragod, Kerala, Conference, Inauguration, Darul Hikma Conference and Dars Inauguration held.

Keywords: News, Thekkil, Kasaragod, Kerala, Conference, Inauguration, Darul Hikma Conference and Dars Inauguration held.
< !- START disable copy paste -->

Post a Comment