Join Whatsapp Group. Join now!

Competition | അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ കാസര്‍കോട്ടെ സഹോദരങ്ങള്‍ക്ക് ഒന്നാം സ്ഥാനം

Quran Recitation, Competition, Saudi Arabia, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) അല്‍ ദിക്ര്‍ അകാഡമി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം നേടി. സഊദി അറേബ്യ മദീന യൂനിവേഴ്‌സിറ്റിയിലെ ശരീഅ വിദ്യാര്‍ഥി വഹീദ് സമാന്‍, സഹോദരി കാസര്‍കോട് ബെണ്ടിച്ചാല്‍ ജാമിഅ ദാറുല്‍ ഹിക്മ അല്‍ ഇസ്ലാമിയ്യയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അത്തിയ്യ വിജ്ദാന്‍ എന്നിവരാണ് വിജയികള്‍.
         
Quran Recitation, Competition, Saudi Arabia, Kasaragod News, International Quran Recitation Competition, Brothers won first place in International Quran Recitation Competition.

25,000 രൂപ വീതവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കാസര്‍കോട് മസ്ജിദ് ഹസനതുജ്ജാരിയ ഖത്വീബും ദാറുല്‍ ഹിക്മ ഡയറക്ടറുമായ അതീഖ് റഹ്മാന്‍ അല്‍ ഫൈദി-സാഇറ ബാനു ദമ്പതികളുടെ മക്കളാണ്.
ഖത്വര്‍, ഒമാന്‍, ഇന്‍ഡ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അല്‍ ദിക്ര്‍ അകാഡമി. പുരുഷ, വനിത വിഭാഗങ്ങളിലായി ഉന്നത നിലവാരം പുലര്‍ത്തിയ 10 പേര്‍ 10,000 രൂപ വീതം കാഷ് അവാര്‍ഡിനും സര്‍ടിഫികറ്റിനും അര്‍ഹരായി.

Keywords: Quran Recitation, Competition, Saudi Arabia, Kasaragod News, International Quran Recitation Competition, Brothers won first place in International Quran Recitation Competition.
< !- START disable copy paste -->

Post a Comment