Join Whatsapp Group. Join now!

Book discussion | സാഹിത്യത്തില്‍ ഉന്നതമായ സ്ഥാനമാണ് കവിതയ്ക്കുള്ളതെന്ന് പ്രൊഫ. ഖാദര്‍ മാങ്ങാട്; 'ഒരിക്കലും അടയാത്ത വാതില്‍' പുസ്തക ചര്‍ച ശ്രദ്ധേയമായി

യൂണിറ്റി ഓഫ് പള്ളം വാട്‌സ്ആപ് കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത് Pallam, Book discussion, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) സാഹിത്യരചനയിലെ ഏറ്റവും ഉന്നതമായ തലത്തിലാണ് കവിതാ രചനയുടെ സ്ഥാനമെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ഖാദര്‍ പള്ളം രചിച്ച കവിതാ സമാഹാരമായ 'ഒരിക്കലും അടയാത്ത വാതില്‍' എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച പള്ളം തന്‍വീറുല്‍ ഇസ്ലാം സ്‌കൂള്‍ ഹോളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
                
Pallam, Book discussion, Kerala News, Kasaragod News, Malayalam News, Book discussion held.

ഒരു കവിക്ക് ഒരിക്കലും അഹങ്കാരിയാവാന്‍ സാധിക്കില്ല. കവിതകള്‍ സംവദിക്കുന്നത് തന്റെ മുന്നില്‍ നടക്കുന്ന എല്ലാ വിഷയത്തിന്റെയും മേലുള്ള വിമര്‍ശന ബുദ്ധിയോടെയാണ്. വളരെ എളിമയുള്ള ഭാഷയാണ് ഖാദറിന്റെ കവിതകള്‍ക്കുള്ളതെന്നും ഖാദര്‍ മാങ്ങാട് കൂട്ടിച്ചേര്‍ത്തു. യൂണിറ്റി ഓഫ് പള്ളം വാട്‌സ്ആപ് കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പി എന്‍ പണിക്കര്‍ പുസ്‌കാര ജേതാവ് വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഖാദറിന്റെ കവിതകള്‍ സമൂഹം ഏറ്റെടുത്ത് കഴിഞ്ഞുവെന്നും മഹാകവി ടി ഉബൈദിന്റെ കാല്‍പാദമേറ്റ മണ്ണില്‍ ഖാദറിനെ പോലൊരു കവി വളര്‍ന്നു വന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഭാകരന്‍ കരിച്ചേരി, സുകു ബാനം,
സുനില്‍ എളേരി, ഉഷസ്സ് എന്നിവരെ ഷോളണിയിച്ച് ആദരിച്ചു. ഖാദര്‍ പള്ളം, ഇഖ്ബാല്‍ പള്ളം എന്നിവര്‍ക്ക് മെമന്റോ നല്‍കി.

നഗരസഭ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പള്ളം ജമാഅത് പ്രസിഡന്റ് മുനീര്‍ ബിസ്മില്ല, സെക്രടറി ശാഫി പാദാര്‍, ട്രഷറര്‍ മുഹമ്മദലി കുളത്തുങ്കര, പിപി അബ്ദുര്‍ റഹ്മാന്‍, ശോഭന ടീചര്‍, രേഖ കൃഷ്ണന്‍, അബു ത്വാഇ, ഗിരിധര്‍ രാഘവന്‍, അബൂബകര്‍ ഗിരി, അമീര്‍ പള്ളിയാന്‍, ശിഹാബ് മാസ്റ്റര്‍, ഹമീദ് കാവില്‍, ലത്വീഫ് ചെമനാട്, സലീം ചാല, സലീം പാദാര്‍, ശ്രീലതാ ടീചര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അല്‍ത്വാഫ് പള്ളം, എംവി സന്തോഷ്, നാസര്‍ ചെര്‍ക്കളം, ഫറൂഖ് ഖാസ്മി, നൗശാദ് ബായിക്കര, ടി കെ അന്‍വര്‍ മാസ്റ്റര്‍, റഹീം തെരുവത്ത്, നജീബ് പള്ളം തുടങ്ങിയവര്‍ പങ്കെടുത്തു. അയാസ് ചെടേക്കാല്‍ സ്വാഗതവും ഖാദര്‍ പള്ളം നന്ദി പറഞ്ഞു.

Keywords: Pallam, Book discussion, Kerala News, Kasaragod News, Malayalam News, Book discussion held.
< !- START disable copy paste -->

Post a Comment