തുടർന്ന് ഉടമയെ കണ്ടെത്തുന്നതിനായി ഫാർമസി ജീവനക്കാരെയടക്കം സമീപിക്കുകയും കാസർകോട് കടപ്പുറത്ത് നിന്നുള്ള ആരോ ഒരാളുടേതാണെന്ന് വിവരം ലഭിക്കുകയും ചെയ്‌തു. കടപ്പുറത്ത് ബന്ധങ്ങളുള്ള മനോജ് അത് ഉപയോഗിച്ച് ഉടമയായ വിദ്യ രാജുവിനെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ യുവതി മാല നഷ്ടപ്പെട്ട കാര്യം പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതിനാൽ മാല കളഞ്ഞു കിട്ടിയ വിവരം മനോജ് പൊലീസിൽ അറിയിക്കുകയും കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ സാന്നിധ്യത്തിൽ വിദ്യ രാജുവിന് കൈമാറുകയും ചെയ്തു. ഗൾഫിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു മനോജ്.
Keywords: Lost Gold, Police, Kasaragod, Madhur, Malayalam News, Youth hands over gold chain found on road side to owner.