Join Whatsapp Group. Join now!

Protest | 'അധികാര വര്‍ഗം അനീതി കാട്ടുന്നു'; എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

ബശീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു Malayalam News, MSF, Muslim League, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (my.kasargodvartha.com) അധികാര വര്‍ഗം അനീതി കാട്ടുന്നുവെന്ന് ആരോപിച്ച് എംഎസ്എഫ് കാസര്‍കോട് ജില്ലാ കമിറ്റി കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വ്യാജ പ്രവൃത്തിപരിചയ സര്‍ടിഫികറ്റ് ഹാജരാക്കി ജോലിയില്‍ പ്രവേശിക്കുക, എഴുതാത്ത പരീക്ഷ വിജയിച്ചതായി മാര്‍ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവരെ വിജയിച്ചതായി ലിസ്റ്റില്‍ ഉള്‍പെടുത്തുക തുടങ്ങിയ നാണം കെട്ട പ്രവര്‍ത്തനമാണ് എസ്എഫ്‌ഐ അധികാരം ഉപയോഗിച്ച് നടത്തിവരുന്നതെന്ന് എംഎസ്എഫ് ആരോപിച്ചു.
   
Malayalam News, MSF, Muslim League, Protest, Kerala News, Kasaragod News, Politics, Political News, MSF staged a protest.

ജില്ലാ പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങളുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ആവിയില്‍, നദീര്‍ കൊത്തിക്കാല്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, തന്‍വീര്‍ മീനാപ്പീസ്, ഹാരിസ് ബല്ലാക്കടപ്പുറം, സലാം മീനാപ്പീസ്, റംശീദ് തോയമ്മല്‍, യാസീന്‍ മീനാപ്പീസ്, അജസല്‍ ചിത്താരി, ജാസിം പാലായി, ശകീര്‍ കൂളിയങ്കാല്‍, ഇര്‍ശാദ് ആവിയില്‍ സംസാരിച്ചു. ജില്ലാ ജെനറല്‍ സെക്രടറി സവാദ് അംഗഡിമുഗര്‍ സ്വാഗതവും ട്രഷറര്‍ ജംശീദ് ചിത്താരി നന്ദിയും പറഞ്ഞു.

Keywords: Malayalam News, MSF, Muslim League, Protest, Kerala News, Kasaragod News, Politics, Political News, MSF staged a protest.
< !- START disable copy paste -->

Post a Comment