Join Whatsapp Group. Join now!

Awards | ശാഫി തെരുവത്തിനും എം വി വസന്തിനും മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു Media Award, MV Vasanth, Shafi Theruvath, Press Club, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) കാഴ്ച കലാ സാംസ്‌കാരിക വേദി, മാധ്യമ പ്രവര്‍ത്തകരായിരുന്ന കളത്തില്‍ രാമകൃഷ്ണന്‍, മുത്വലിബ് എന്നിവരുടെ പേരില്‍ ഏര്‍പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ ശാഫി തെരുവത്തിനും (ഉത്തരദേശം) എം വി വസന്തിനും (ദീപിക പാലക്കാട് ബ്യൂറോ ചീഫ്) സമ്മാനിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാഴ്ച സംഘടന പ്രസിഡന്റ് അശ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു.
      
Media Award, MV Vasanth, Shafi Theruvath, Press Club, Media Awards presented to MV Vasanth and Shafi Theruvath.

സര്‍വകലാശാല പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍, കളത്തില്‍ രാമകൃഷ്ണന്‍ അനുസ്മരണവും ടിഎ ശാഫി , മുത്വലിബ് അനുസ്മരണവും നിര്‍വഹിച്ചു. അവാര്‍ഡ് ജേതാക്കളെ അബ്ദുര്‍ റഹ്മാന്‍ ആലൂര്‍ പരിചയപ്പെടുത്തി. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് പൊവ്വല്‍, ടി കെ പ്രഭാകര കുമാര്‍ എന്നിവരേയും ആദരിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രടറി സണ്ണി ജോസഫ്, ജോര്‍ജ് പൊയ്കയില്‍, കെ വി പത്മേഷ് സംസാരിച്ചു.
     
Media Award, MV Vasanth, Shafi Theruvath, Press Club, Media Awards presented to MV Vasanth and Shafi Theruvath.

ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച അട്ടപ്പാടിയിലെ ആദിവാസി ശൈശവ വിവാഹങ്ങള്‍ എന്ന പരമ്പരയാണ് വസന്തിനെയും, ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച ലഹരിയില്‍ അമരുന്ന യുവത്വം എന്ന ലേഖന പരമ്പരയാണ് ശാഫി തെരുവത്തിനെയും അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ റഹ്മാന്‍ തായലങ്ങാടി, ജോര്‍ജ് പൊയ്കയില്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
         
Media Award, MV Vasanth, Shafi Theruvath, Press Club, Media Awards presented to MV Vasanth and Shafi Theruvath.

Media Award, MV Vasanth, Shafi Theruvath, Press Club, Media Awards presented to MV Vasanth and Shafi Theruvath.

Keywords: Media Award, MV Vasanth, Shafi Theruvath, Press Club, Media Awards presented to MV Vasanth and Shafi Theruvath.
< !- START disable copy paste -->

Post a Comment