-ഹാരിസ് ബായിക്കര
(my.kasargodvartha.com) ചില മരണങ്ങള്‍ അങ്ങനെയാണ്. കൊച്ചി മമ്മൂച്ചയുടെ വിയോഗം നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തി. പ്രതീക്ഷിച്ച മരണം ആയിരുന്നെങ്കിലും അദ്ദേഹം മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടതുപോലെ. വിയോഗത്തിന് ശേഷം വായിക്കാന്‍ ഇടയായി, കാസര്‍കോടിന്റെ പെലെയെ നഷ്ടപ്പെട്ടുവെന്ന്. ഞങ്ങളുടെ തലമുറയെ സംബന്ധിച്ചടുത്തോളം അത് തികച്ചും ശരിയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും അല്ലാതെ അദ്ദേഹത്തിന്റെ മാസ്മരികത നിറഞ്ഞ ഫുട്‌ബോള്‍ കളി കാണാന്‍ ഞങ്ങള്‍ക്ക് അവസരം ഉണ്ടായിരുന്നില്ല, പെലെയുടേതും.

കൊച്ചു പ്രായത്തില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്നും ഫുട്‌ബോള്‍ ശിക്ഷണം വേണ്ടുവോളം ലഭിച്ചിരുന്നു. ഞങ്ങളിലെ പ്രതിഭയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. ഡ്രിബ്ലിങിന്റെയും സേവിംഗിന്റെയും തന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് ശിക്ഷണമായി നല്‍കുമ്പോഴും തോട്ടിലും 'പോയര്ത്തും' കളിച്ചു നടന്നിരുന്ന ഞങ്ങള്‍ക്ക് അതിന്റെ അന്തസത്ത തിരിച്ചറിയാന്‍ അന്ന് പറ്റിയിരുന്നില്ല.
പിന്നിലുണ്ട് പിൻഗാമി. പിതാവിന്റെ പാത പിന്തുടർന്ന് നല്ല ഫുട്ബോളറും നല്ല ആംഗറും കൂടിയാണ് മകൻ ശാനു. ചിത്രത്തിൽ ഒരു ചടങ്ങിൽ ശാനുവിനൊപ്പം (പിന്നിൽ ഇടത്ത് നിന്ന് മൂന്നാമത്) കൊച്ചി മമ്മു.
നോര്‍ത്ത് ഇന്ത്യന്‍സിനെ അനുസ്മരിപ്പിക്കുന്ന മുഖ സൗന്ദര്യമുള്ള കാസര്‍കോട്ടുക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം അനന്യനും, ഞങ്ങള്‍ക്ക് അഭിമാനവും ആയിരുന്നു. അദ്ദേഹം സീമാനായി സേവനമനുഷ്ഠിച്ചപ്പോഴും ജോലിയിലുള്ള ആത്മാര്‍ത്ഥയും പ്രതിബദ്ധതയും ഏറെ പ്രകടിപ്പിച്ചിരുന്നുവെന്നാണ് കേട്ടറിവ്. ഫുട്‌ബോളില്‍, തളങ്കര ദേശവും കടന്ന് അദ്ദേഹത്തിന്റെ ഖ്യാതി കാസര്‍കോട് ജില്ല മുഴുവനും വ്യാപിച്ചിരുന്നു.
ആംഗറിംഗിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്യത്തെ എത്ര ശ്ലാഘിച്ചാലും മതിവരില്ല. ഇംഗ്ലീഷിലും മലയാളത്തിലും അനര്‍ഘളമായ അവതരണങ്ങള്‍ അക്കാലത്ത് ഏറേ പ്രശംസീനമായിരുന്നു. നല്ല വായനക്കാരനായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലെ മിക്ക ക്ലാസിക്കുകളും വായിച്ചു തീർത്തിരുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തന്നെയാവണം
മോണാ ആക്റ്റിൻ്റെ പിറവി. അദ്ദേഹത്തിന്റെ മൂത്തമകൻ അബ്ദുല്ല ഫിർദൗസ് മുൻ യഫാ ക്ലബ് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമാണ്. രണ്ടാമത്തെ മകൻ ഷാനു എന്ന ഷാനവാസ് ഉപ്പയുടെ പാത പിന്തുടർന്ന് നല്ല ഫുട്ബോളറും നല്ല ആംഗറും കൂടിയാണ്. മൂന്നാമത്തെ മകൻ ശിറാഖ് കമ്പ്യൂട്ടർ ഡിസൈനറായി സേവനമനുഷ്ഠിക്കുന്നു. ഫാഷൻ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.
യഫാ തായലങ്ങാടി ക്ലബ് രൂപീകൃതമായപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഞങ്ങള്‍ക്ക് ഉത്തേജനവും പ്രോത്സാഹനവും ആയിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അപ്രാപ്യമായിരുന്ന ആ കാലത്ത് ഇംഗ്ലീഷ് പഠിക്കാന്‍ വെമ്പുന്ന നാട്ടിലെ ഒരു വ്യക്തിക്ക് സംശയനിവാരണത്തിനുള്ള അത്താണിയായിരുന്നു മമ്മൂച്ച.
അദ്ദേഹത്തിന്റെ കഴിവിനും പ്രതിഭയ്ക്കും തതുല്യമായ ഒരു പദവിയിലേക്ക് മമ്മൂച്ച എത്തിയിട്ടുണ്ടോ എന്ന് പലപ്പോഴും സംശയിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ പ്രസിദ്ധിക്കും ആദരവിന്നും ഒട്ടും കുറവുണ്ടായിരുന്നില്ല എന്നതില്‍ ആശ്വസിക്കാം.

Keywords: Article, Editor's-Choice, Kochi Mammu, Football, Thalangara, Mono Act, Drama, Thayalanagdi, Kochi Mammoocha, versatile talent.
< !- START disable copy paste -->