Join Whatsapp Group. Join now!

KMCC | ഖത്വർ കെഎംസിസി സംസ്ഥാന കമിറ്റി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു; ആദം കുഞ്ഞി തളങ്കര വൈസ് പ്രസിഡന്റ്

പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത് KMCC, Thalangara, Qatar, Doha, ഗൾഫ് വാർത്തകൾ
ദോഹ: (my.kasargodvartha.com) ഖത്വർ കെഎംസിസി സംസ്ഥാന കമിറ്റി സഹ ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റായി കാസർകോട്ട് നിന്നുള്ള ആദം കുഞ്ഞി തളങ്കരയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഡോ. അബ്ദുസ്സമദും, ജെനറൽ സെക്രടറിയായി സലീം നാലകത്തും ട്രഷററായി പി എസ് എം ഹുസൈനും നേരത്തെ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചിരുന്നു. സഹഭാരവാഹികളെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

News, KMCC, Thalangara, Qatar, Doha, Adam Kunhi Thalangara elected as Qatar KMCC State Vice President.

കെ മുഹമ്മദ്‌ ഈസ (മലപ്പുറം), റഹീം പാക്കഞ്ഞി (കണ്ണൂർ), അൻവർ ബാബു വടകര, ടിടികെ ബശീർ, അബൂബകർ പുതുക്കൂടി (കോഴിക്കോട്), സിദ്ദീഖ് വാഴക്കാട് (മലപ്പുറം) എന്നിവരാണ് മറ്റ് വൈസ് പ്രസിഡണ്ടുമാർ. അശ്‌റഫ് ആറളം (കണ്ണൂർ), അലി മൊറയൂർ (മലപ്പുറം), ത്വാഹിർ താഹക്കുട്ടി (സൗത് സോൺ) സൽമാൻ എളയിടം, ഫൈസൽ കേളോത്ത്‌ (കോഴിക്കോട്), ശമീർ പട്ടാമ്പി, വിടിഎം സ്വാദിഖ് (പാലക്കാട്‌) എന്നിവർ സെക്രടറിമാരാണ്.

ആദം കുഞ്ഞി തളങ്കര നേരത്തെ കെഎംസിസിയിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. വിദ്യാർഥിയായിരിക്കെ എംഎസ്എഫിലൂടെയാണ് അദ്ദേഹം സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
തളങ്കര ശാഖ യൂത് ലീഗ് പ്രസിഡൻറ്, എംഎസ്എഫ് കാസർകോട് മുൻസിപൽ പ്രസിഡൻറ്, കാസർകോട് മണ്ഡലം സെക്രടറി, വൈസ് പ്രസിഡണ്ട്, കാസർകോട് ഗവ. കോളജ് എം എസ് എഫ് യൂണിറ്റ് ട്രഷറർ, യൂത് ലീഗ് വൈറ്റ് ഗാർഡ് പരിശീലകൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാഷാ സമരത്തിൽ അറസ്റ്റ് ഭരിച്ചിട്ടുണ്ട്.

News, KMCC, Thalangara, Qatar, Doha, Adam Kunhi Thalangara elected as Qatar KMCC State Vice President.

കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡണ്ട്, ജെനറൽ സെക്രടറി, ജില്ലാ കെഎംസിസി വൈസ് പ്രസിഡൻറ്, ജെനറൽ സെക്രടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച ആദം കുഞ്ഞ് നിലവിൽ കാസർകോട് മുസ്ലിം ജമാഅത് ജെനറൽ സെക്രടറിയും കാസർകോടൻ കൂട്ടായ്മയായ ക്യൂടിക് ഖത്വറിന്റെ എക്സിക്യൂടീവ് ഡയറക്ടറുമാണ്.

Keywords: News, KMCC, Thalangara, Qatar, Doha, Adam Kunhi Thalangara elected as Qatar KMCC State Vice President.

Post a Comment