ഡോ. ശശി തരൂര്‍ ട്വീറ്റ് ചെയ്തതിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മൊഗ്രാല്‍ സ്വദേശി ഡോ. റുഖയ്യയുടെ 'ത്രീ ഈസ് നോട് 32000' എന്ന ഇന്‍ഗ്ലീഷ് കവിത ചടങ്ങില്‍ വായിച്ചത് ശ്രദ്ധേയമായി. നാഷണല്‍ ഹെറാള്‍ഡ് ഞായറാഴ്ച പതിപ്പ് ഈ കവിതയെക്കുറിച്ച് മുന്‍പേജില്‍ തന്നെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഡോ. റുഖയ്യയ്ക്ക് ഡോ. മുഹ്മിന അശ്മീനും യുവ കവയിത്രി ഹംന ഹംസ ബോവിക്കാനത്തിന് അബൂബകര്‍ ഗിരിയും തനിമയുടെ ഉപഹാരം സമ്മാനിച്ചു.
ചടങ്ങില്‍ ജില്ലയിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. തനിമ വൈസ് പ്രസിഡന്റ് ഡോ. എഎ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെഎം ഹസന്‍ ആമുഖ പ്രഭാഷണം നടത്തി. യൂസുഫ് കട്ടത്തടുക്ക കവിതാലാപനം നടത്തി. അബ്ദുല്ല ഹമീദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, സിഎല്‍ ഹമീദ്, മുംതാസ് ടീചര്‍, ഹംന ഹംസ, എരിയാല്‍ അബ്ദുല്ല, അശ്റഫ് അലി ചേരങ്കൈ, അരീബ അന്‍വര്‍ ഷംനാട് തുടങ്ങിയവര്‍ സംസാരിച്ചു. നിസാര്‍ പെറുവാഡ് സ്വാഗതം പറഞ്ഞു.
Keywords: Thanima Kala Sahithya Vedi, Malayalam News, Thanima Kala Sahithya Vedi organized anti-fascist meeting.
< !- START disable copy paste -->