Join Whatsapp Group. Join now!

Appointed | പ്രൊഫസര്‍ സ്വാലിഹ് സഅദി മൗവ്വല്‍ രിഫാഇയ്യ ജമാഅത് ഖാളിയായി സ്ഥാനമേറ്റു

ബദറുസാദാത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി തലപ്പാവ് അണിയിച്ചു Pallikkara-News, Mavval-News, Saleh-Saadi-Trikaripur

പള്ളിക്കര: (my.kasargodvartha.com) പ്രൊഫസര്‍ സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍ മൗവ്വല്‍ രിഫാഇയ്യ ജമാഅത് ഖാളിയായി സ്ഥാനമേറ്റു. പരിപാടിയില്‍ ജമാഅത് പ്രസിഡന്റ് കെ എം മൊയ്തീന്‍ കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി അലീജ് ഇബ്രാഹിം സ്വാഗതമാശംസിച്ചു.

ബദറുസാദാത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി തലപ്പാവ് അണിയിച്ചു. മൗലാന പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി സ്ഥാന വസ്ത്രം അണിയിച്ചു. ജമാഅത് പ്രസിഡന്റ് കെ എം മൊയ്തീന്‍ കുഞ്ഞ് ഖാളിയെ ബൈഅത് ചെയ്തു.

News, Kerala, Pallikkara, Mavval, Rifaiyya, Jamaat Qazi, Professor Saleh Saadi appointed as Mavval Rifaiyya Jamaat Qazi.

ജമാഅത് ട്രഷറര്‍ സ്വാലിഹ് ഹാജി, ജിസിസി കമിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി മാശൂമാ തുടങ്ങിയവര്‍ ഖാളിയെ ഷോള്‍ അണിയിച്ചു. ജമാഅത് ഖത്വീബ് സിദ്ദീഖ് സഖാഫി കാവനൂര്‍ സമ്മേളനം ഉദ്ഘാടനവും ഖാളിയെ പരിചയപ്പെടുത്തുകയും ചെയ്തു. അനസ് മസ്ജിദ് ഇമാം സയ്യിദ് ഹുസൈന്‍ അല്‍ ബുഖാരി കൊളത്തൂര്‍ ഗൗസിയ മസ്ജിദ് ഇമാം ഉമര്‍ സഅദി ചെറുവത്തൂര്‍ സ്വദര്‍ മുഅല്ലിം ഹുസൈന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Keywords: News, Kerala, Pallikkara, Mavval, Rifaiyya, Jamaat Qazi, Professor Saleh Saadi appointed as Mavval Rifaiyya Jamaat Qazi.

Post a Comment