ഞായറാഴ്ച നടന്ന ഫൈനലില്‍ യഫാ തായലങ്ങാടിയും എഫ് സി പ്രിയദര്‍ശിനി ഒഴിഞ്ഞവളപ്പും ഏറ്റുമുട്ടിയപ്പോള്‍ നിശ്ചിത സമയത്തും ടൈ ബ്രേകറിലും സമനിലയായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യഫാ തായലങ്ങാടി വിജയം സ്വന്തമാക്കിയത്. സമ്മാനദാനം ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍വഹിച്ചു. ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാംസ്ഥാനക്കാര്‍ക്ക് 50,000 രൂപയും ട്രോഫിയുമാണ് സമ്മാനം.
15 ദിവസങ്ങള്‍ നീണ്ട ടൂര്‍ണമെന്റ് ഒരിടവേളയ്ക്ക് ശേഷം തളങ്കരയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തി. തളങ്കര ഫുട്‌ബോളിന്റെ മണ്ണാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു കാണികളുടെ ഒഴുക്ക്. കേരളത്തിലെ അറിയപ്പെടുന്ന താരങ്ങളായ ആശിഖ് ഉസ്മാനും ശാനവാസും, മറ്റ് ആഫ്രികന്‍ താരങ്ങളുമടക്കം അണിനിരന്ന മത്സരങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ചു.
ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് കെ എം ഹനീഫ് അധ്യക്ഷത വഹിച്ചു. മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രി ചെയർമാൻ കെ എസ് അൻവർ സാദത്ത്, സുനൈസ് അബ്ദുല്ല, ജെനറൽ സെക്രടറി എൻ കെ അൻവർ,
വൈസ് പ്രസിഡണ്ടുമാരായ ടി എ ശാഫി, കെ എം ബശീർ, ടി എം അബ്ദുർ റഹ്‌മാൻ, സെക്രടറിമാരായ പി കെ സത്താർ, സി എ കരീം ഖത്വർ, ഫൈസൽ പടിഞ്ഞാർ തുടങ്ങിയവർ സംബന്ധിച്ചു.
വൈസ് പ്രസിഡണ്ടുമാരായ ടി എ ശാഫി, കെ എം ബശീർ, ടി എം അബ്ദുർ റഹ്‌മാൻ, സെക്രടറിമാരായ പി കെ സത്താർ, സി എ കരീം ഖത്വർ, ഫൈസൽ പടിഞ്ഞാർ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: YAFA Thayalangadi, Football, Sports News, Thalangara News, Thayalangadi News, Thalangara Football Match, Thalangara Football Tournament, NA Sulaiman Memorial Sevens Football Tournament, NA Sulaiman Memorial Sevens Football Tournament Trophy for YAFA Thayalangadi.
< !- START disable copy paste -->