Join Whatsapp Group. Join now!

Memories | ഖാദര്‍ അരമന: സൗഹൃദത്തിന്റെ നിറകുടം

ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു Memories, Khadar Aramana, Patla, Obituary, Dubai
അനുസ്മരണം 

-അസീസ് പട്‌ള

(my.kasargodvartha.com) മെയ് 25, വ്യാഴാഴ്ച ഉച്ചയ്ക്ക് ദുബൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു വിട്ടുപിരിഞ്ഞ പട്‌ള സ്വദേശി അബ്ദുല്‍ ഖാദര്‍ അരമനയുടെ വിയോഗം ഒരു നാടിന്റെ തേങ്ങലായിമാറി. ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും 'അന്ത്ക്ക' എന്ന ഓമനപ്പേരുള്ള ഖാദര്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയും, നര്‍മ്മം കലര്‍ന്നുള്ള ഹൃദ്യസംവാദവും പ്രതിയോഗികളെപ്പോലും മനസ്സലിയിപ്പിക്കുന്നതായിരുന്നു.
   
Memories, Khadar Aramana, Patla, Obituary, Dubai, Kerala, Kasaragod, Azeez Patla, Memories of Khadar Aramana.

ചെറുപ്പത്തില്‍തന്നെ പട്‌ളയിലെ മദ്രസാ അധ്യാപകനായും, ജീവനക്കാരനായും, പോസ്റ്റ്മാനായും ജോലി ചെയ്തതിനാലാവാം ദാരിദ്ര്യവും, ദു:ഖവും, കണ്ണീരും താളം കെട്ടിനിന്ന ചില വീടുകളിലെ പച്ചയായ യാഥാര്‍ഥ്യത്തിന് നേര്‍സാക്ഷിയാകേണ്ടി വന്നത്, അത് തന്നെയാവാം അശരണരുടെയും, നിരാലംബരുടെയും കണ്ണീരൊപ്പുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന് പ്രേരണയായതും.

തന്റെ വിശ്വാസവും, പ്രത്യായശാസ്ത്രവും നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റുള്ളവരുമായി നല്ലൊരു സൗഹൃദവലയം കാത്തു സൂക്ഷിക്കുന്നതില്‍ അതീവ സൂക്ഷ്മത പാലിച്ചിരുന്നു. കലാ, സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ നിറ സന്നിധ്യവും സോഷ്യല്‍ മീഡിയ ചര്‍ച്ചാവേദികളിലെ അവിഭാജ്യഘടകവുമായിരുന്ന ഞങ്ങളുടെ അന്ത്ക്ക.
   
Memories, Khadar Aramana, Patla, Obituary, Dubai, Kerala, Kasaragod, Azeez Patla, Memories of Khadar Aramana.

മരണം സത്യമാണ്, എല്ലാ ശരീരവും മരണത്തെ രുചിക്കുമെന്ന ഖുര്‍ആനീക സൂക്തം ഉള്‍ക്കൊണ്ടെ മതിയാവൂ, അത് വിശ്വാസത്തിന്റെ ഭാഗമാണ്, ആരോഗ്യദൃഢഗാത്രനായ ഖാദര്‍ അരമനയുടെ ആകസ്മിക വിയോഗം നമുക്ക് തരുന്ന സന്ദേശം ചെറുതല്ല, വേര്‍പാടിന്റെ വേദന വല്ലാത്ത വിങ്ങലുളവാക്കുന്നു അദ്ദേഹത്തിന്റെ പരലോക ജീവിതം പ്രകാശപൂരിതമാക്കുമാറാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

Keywords: Memories, Khadar Aramana, Patla, Obituary, Dubai, Kerala, Kasaragod, Azeez Patla, Memories of Khadar Aramana.
< !- START disable copy paste -->

Post a Comment