Join Whatsapp Group. Join now!

Book released | കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'പ്രവാസത്തിന്റെ ഇന്നലെകള്‍' പ്രകാശനം ചെയ്തു

Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Kumbla News, Kuttiyanam Muhammad Kunhi, Book Release
കാഞ്ഞങ്ങാട്: (my.kasargodvartha.com) കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'പ്രവാസത്തിന്റെ ഇന്നലെകള്‍' പുസ്തകം പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിവന്ന പുസ്തകോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളത്തില്‍ പ്രമുഖ സാഹിത്യകാരന്‍ പിവികെ പനയാല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂധനന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
               
Kerala News, Malayalam News, Kumbla News, Kuttiyanam Muhammad Kunhi, Book Release, Kuttiyanam Muhammad Kunhi's book released.

പ്രവാസത്തിന്റെ ഇന്നലെകളില്‍ നടന്ന രസകരമായ ചില സംഭവങ്ങളെ ഹാസ്യാത്മകമായ ശൈലിയിലൂടെ ചിത്രീകരിച്ച് 'കാസര്‍കോട് വാര്‍ത്തയി'ല്‍ തുടര്‍ലേഖനങ്ങളായി പ്രസിദ്ധീകരിച്ച 'പ്രവാസം, അനുഭവം, ഓര്‍മ' എന്ന ലേഖനങ്ങളാണ് ക്യൂ വൈവ് ടെക്സ്റ്റ് ബുക്‌സ് പുസ്തക രൂപത്തില്‍ പുറത്തിയിറക്കിയിരിക്കുന്നത്.
      
Kerala News, Malayalam News, Kumbla News, Kuttiyanam Muhammad Kunhi, Book Release, Kuttiyanam Muhammad Kunhi's book released.

എഴുത്തുകാരന്‍ പരേതനായ ഇബ്രാഹിം ചെര്‍ക്കള അവസാനമായി എഴുതിയ 'കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ', 'ജിന്ന് പറഞ്ഞ കഥ' (നോവല്‍) എന്നീ പുസ്തകങ്ങള്‍ ഡോ. കെവി സജീവന്‍ സാഹിത്യകാരന്‍ ഡോ. അംബുജാക്ഷന്‍ മാസ്റ്റര്‍ക്ക് നല്‍കി ഇതേ വേദിയില്‍ പ്രകാശനം ചെയ്തു. ഇപി രാജഗോപാലന്‍, ദിവാകരന്‍ വിഷ്ണുമംഗലം, അഡ്വ. ആതിര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala News, Malayalam News, Kumbla News, Kuttiyanam Muhammad Kunhi, Book Release, Kuttiyanam Muhammad Kunhi's book released.
< !- START disable copy paste -->

Post a Comment