Join Whatsapp Group. Join now!

Muslim Jamaath | സാമൂഹിക പ്രവര്‍ത്തകരുടെ ജീവിതം നന്മയുടെ സന്ദേശമാകണമെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍; പ്രൗഢമായി കേരള മുസ്ലിം ജമാഅത് കാബിനറ്റ് അസംബ്ലി

' ജീര്‍ണത പടരുമ്പോള്‍ തിരുത്താനുള്ള ബാധ്യത പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുണ്ട്' Kerala Muslim Jamaath, Cabinet Assembly, Kerala News, Malayalam News,
ദേളി: (my.kasargodvartha.com) സാമൂഹിക പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തിന് നന്മയുടെ സന്ദേശം പകരാന്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍ അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യയില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ ക്യാബിനറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ജീര്‍ണത പടരുമ്പോള്‍ തിരുത്താനുള്ള ബാധ്യത പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുണ്ട്. നേതൃത്വത്തിന്റെ വിശുദ്ധിയും ത്യാഗ സന്നദ്ധതയുമാണ് അണികളിലേക്ക് നന്മയായി പടരുന്നത്. നായകത്വം വഹിക്കുന്നവര്‍ എപ്പോഴും സമൂഹത്തിന് മാതൃകയാവുന്ന നിലയിലാവണം ജീവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
      Kerala Muslim Jamaath, Cabinet Assembly, Kerala News, Malayalam News, Kerala Muslim Jamaath held Cabinet Assembly.

അഹ്ലുസ്സുന്നയാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ ആദര്‍ശ വഴി. ഭീകരതയോ തീവ്രതയോ ഇല്ലാത്ത സമാധാന വഴിയാണ് അഹ്ലുസ്സുന്നയുടേത്. കേരള മുസ്ലിം ജമാഅതും അനുബന്ധ സംഘടനകളും നാടിന് നല്‍കുന്നത് സമാധാനത്തിന്റെയും രാഷ്ട്ര പുരോഗതിയുടെയും സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 20 നകം ജില്ലയിലെ ഒമ്പത് സോണുകളില്‍ കാബിനറ്റ് അസംബ്ലി സംഘടിപ്പിക്കുന്നതിനും ജില്ലയിലെ 46 സര്‍കിള്‍ കേന്ദ്രീകരിച്ച് സംഘടനാ സ്‌കൂള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ സമിതി ഡയറക്ടര്‍ പ്രൊഫ. യു സി മജീദ്, ജില്ലാ മെന്റര്‍ ഹാമിദ് മാസ്റ്റര്‍ ചൊവ്വ, കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട സമാപന പ്രാര്‍ഥന നടത്തി.

നൂറുല്‍ ഉലമ മഖാം സിയാറതിന് സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ നേതൃത്വം നല്‍കി. ജില്ലാ ഫൈനാന്‍സ് സെക്രടറി അബൂബകര്‍ ഹാജി പതാക ഉയര്‍ത്തി. ജില്ലാ ഉപാധ്യക്ഷന്‍മാരായ സയ്യിദ് ഹസന്‍ അസ്സഖാഫ് ഇമ്പിച്ചി തങ്ങള്‍, മൂസല്‍ മദനി തലക്കി, ഹകീം ഹാജി കളനാട്, സെക്രടറിമാരായ കെ എച് അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് എം പി മണ്ണംകുഴി, ബശീര്‍ പുളിക്കൂര്‍, സി എല്‍ ഹമീദ് സംബന്ധിച്ചു. ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സംഘടനാ കാര്യ സെക്രടറി വി സി അബ്ദുല്ല സഅദി നന്ദിയും പറഞ്ഞു.

Keywords: Kerala Muslim Jamaath, Cabinet Assembly, Kerala News, Malayalam News, Kerala Muslim Jamaath held Cabinet Assembly.
< !- START disable copy paste -->

Post a Comment