ഏകോപനസമിതി രൂപീകരണത്തിന് മുമ്പ് തന്നെ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട് താലൂകില്‍ അസംഘടിതരായ വ്യാപാരികളെ സംഘടിപ്പിച്ച് കാസര്‍കോട് മര്‍ചന്റ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ എന്ന വ്യാപാരി സംഘടന രൂപീകരിക്കുകയും പ്രഥമ പ്രസിഡന്റാവുകയും ചെയ്ത യശ്വന്ത കാമത്ത് ആത്മാര്‍ഥതയും അര്‍പണബോധവുമുള്ള പ്രവര്‍ത്തകനായിരുന്നുവെന്നും ദേവസ്യ മേച്ചേരി കൂട്ടിച്ചേര്‍ത്തു.
ഏത് പ്രതിസന്ധി ഘട്ടത്തിലും ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു യശ്വന്ത കാമത്തെന്ന് ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ശരീഫ് പറഞ്ഞു. കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി എ ഇല്യാസ് അധ്യക്ഷത വഹിച്ചു. എ കെ മൊയ്തീന്‍ കുഞ്ഞി, പി എം അബ്ദുല്‍ ഖാദര്‍, ഹമീദ് കരിപ്പോടി, ബാലകൃഷ്ണന്‍ പടന്ന, മാഹിന്‍ കോളിക്കര, കാസര്‍കോട് ചിന്ന, കെ ദിനേശ്, പി കെ രാജന്‍, അബ്ദുല്‍ നിസാര്‍ സിറ്റി കൂള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Malayalam News, Condolence Meeting, Kasaragod Merchants, K Yashavantha Kamath, Kasaragod Merchants Association organized Yashavantha Kamath condolence meeting.
< !- START disable copy paste -->