Join Whatsapp Group. Join now!

Obituary | തളങ്കര മാലിക് ദീനാര്‍ മസ്ജിദ് മുന്‍ പ്രസിഡന്റ് കെ മഹ്മൂദ് ഹാജി നിര്യാതനായി

മംഗ്ളുറു ബന്ദറില്‍ വ്യാപാരിയായിരുന്നു Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Thalangara News
തളങ്കര: (my.kasargodvartha.com) മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് കമിറ്റി മുന്‍ പ്രസിഡണ്ടും മംഗ്ളുറു ബന്ദറില്‍ വ്യാപാരിയുമായിരുന്ന തളങ്കര കടവത്തെ കെ മഹ്മൂദ് ഹാജി (77) നിര്യാതനായി. മുസ്ലിംലീഗ് തളങ്കര കടവത്ത് വാര്‍ഡ് പ്രസിഡന്റ്, മുഹ്യുദ്ദീന്‍ മസ്ജിദ് കമിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
   
Obituary, Kerala News, Malayalam News, Thalangara News, K Mahmood Haji of Thalangara passed away.

കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ പരേതനായ കെകെ പുറം അബ്ബാസ് - റുഖിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയ ഉമ്മ. മക്കള്‍: മുഹമ്മദ് റാഫി (എന്‍ജിനീയര്‍, ദുബൈ), സറീന, സാജിദ (സ്‌കൂള്‍ പ്രിന്‍സിപല്‍, ഗുണ്ടൂര്‍). മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി ബെണ്ടിച്ചാല്‍, സിറാജ് അഹ്മദ് ഗുണ്ടൂര്‍, ശബീന വിദ്യാനഗര്‍.

സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍ (റിട. സിന്‍ഡികേറ്റ് ബാങ്ക് മാനജര്‍), അബ്ദുല്‍ ബശീര്‍ (മുന്‍ കോണ്‍ട്രാക്ടര്‍), ഉമ്മാലി ഉമ്മ വിട്ള, പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞിബി കോട്ടിക്കുളം. തിങ്കളാഴ്ച വൈകീട്ടോടെ മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Obituary, Kerala News, Malayalam News, Thalangara News, K Mahmood Haji of Thalangara passed away.
< !- START disable copy paste -->

Post a Comment