Join Whatsapp Group. Join now!

Obituary | തളങ്കരയിലെ കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം; ബദർ ഹോട്ടൽ ഉടമ അബ്ദുസലാം നിറാതനായി

Abdusalam (65), owner of Badar Hotel and resident of Deenar Nagar, Thalangara, passed away. The burial will be held at Malik Deenar Juma Masjid.

● ഖബറക്കം മാലിക് ദീനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും

തളങ്കര: (MyKasargodVartha) തളങ്കരയുടെ ആവേശവും ദീനാർ നഗർ സ്വദേശിയും ബദർ ഹോട്ടൽ ഉടമയുമായ കബാൻസ് സലാം എന്ന പി എ അബ്ദുസലാം (65) നിര്യാതനായി. തളങ്കരയുടെ സകല മേഖലകളിലും മുൻനിരയിൽ നിറശോഭയോടെ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പരേതരായ അബ്ദുൽ ഖാദർ മുസ്‌ലിയാരുടെയും നഫീസയുടെയും മകനാണ്.

കായിക രംഗത്തെ തിളക്കവും ആരോഗ്യ ശീലങ്ങളും

തളങ്കരയിലെ ചെറുപ്പക്കാരുടെ എക്കാലത്തെയും മികച്ച റോൾ മോഡലായിരുന്നു അദ്ദേഹം. ചിട്ടയായ ജീവിത ശൈലിയും കൃത്യമായ ഭക്ഷണ രീതിയും ഉറക്കവും അദ്ദേഹം കൂടെയുള്ളവർക്കും ശീലിപ്പിച്ച നല്ല പാഠങ്ങളായിരുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ എന്നും പ്രഭാത നേരങ്ങളിൽ വ്യായാമത്തിനിറങ്ങി, ശരീര സംരക്ഷണത്തിന്റെ പ്രസക്തി യുവാക്കൾക്ക് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചു കൊടുത്തു.

വോളിബോൾ, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ കായിക ഇനങ്ങളിൽ എണ്ണമറ്റ കിരീടങ്ങൾ സ്വന്തമാക്കിയ മഹിതമായ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റുകൾ നടക്കുമ്പോൾ കാണികളുടെ ഒത്ത മധ്യത്തിൽ നിറഞ്ഞ പിന്തുണയുമായി എന്നും സലാമുണ്ടായിരുന്നു.



Badar Hotel owner Abdusalam from Thalangara passes away

ജീവകാരുണ്യവും സംഘടനാ പ്രവർത്തനവും

മാലിക് ദീനാർ പള്ളിയുടെ പ്രവർത്തനങ്ങളിൽ സലാമിന്റെ നിശബ്ദ സേവനമുണ്ടായിരുന്നു. എല്ലാ നിസ്കാര സമയങ്ങളിലും മാലിക് ദീനാർ പള്ളിയിലെ ആദ്യ സ്വഫിലെ (വരിയിൽ) സാന്നിധ്യമായിരുന്നു അദ്ദേഹം. ദഖീറത്തുൽ ഉഖ്റാ സംഘം പ്രവർത്തക സമിതി അംഗം, തളങ്കര ഗവ. മുസ്ലിം ഹൈസ്കൂൾ ഒഎസ്എ എക്സിക്യൂട്ടീവ് അംഗം, കാസർകോട് നാഷണൽ സ്പോർട്സ് ക്ലബ്ബ് അംഗം, പിസിസി ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തകൻ, മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ തുടങ്ങി തളങ്കരയുടെ സകല സ്പന്ദനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായിരുന്നു.

കുടുംബം

മൈമൂനയാണ് ഭാര്യ. മക്കൾ: ഡോ. ആഇശ ഷമ റഹ്‌മ, ഫാത്തിമ ശിബ്റ, സെഹ്ബാസ് അഹ്‌മദ്. മരുമക്കൾ: ഷമ്മാസ് (എരിയാൽ), മുഹ്‌സിൻ (ചെർക്കള), നിഹാല (തയലങ്ങാടി). സഹോദരങ്ങൾ: മുസ്തഫ, ആമിന, ഖദീജ.

Badar Hotel owner Abdusalam from Thalangara passes away

ഖബറക്കം മാലിക് ദീനാറിൽ

മൃതദേഹം തളങ്കര മാലിക് ദീനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം ചെയ്യും. അബ്ദുസലാമിന്റെ നിര്യാണത്തിൽ വിവിധ രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി. ഇനി ആ സാന്നിധ്യം ഇല്ലെന്നറിയുമ്പോൾ തളങ്കര ഒന്നാകെ തേങ്ങുകയാണ്.


#Thalangara #KasaragodNews #Obituary #Abdusalam #DeenarNagar #KasargodVartha #KeralaNews


Thalangara Obituary, Abdusalam Badar Hotel, Kasaragod Local News, Malik Deenar Juma Masjid, KasargodVartha News


Post a Comment